ധനുഷ് | വിജയ് സേതുപതിയും നയൻതാരയും 'നാനും റൗഡി താൻ' എന്ന സിനിമയിൽ 
Entertainment

''എന്‍റെ വിവാഹ വീഡിയോ വൈകാൻ കാരണം ധനുഷ്'', നയൻതാര തുറന്നടിക്കുന്നു

നെറ്റ്ഫ്ളിക്സിനാണ് ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് അവകാശം ലഭിച്ചിരിക്കുന്നത്. ഇതിന്‍റെ നിർമാതാക്കളിൽനിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകിയിരിക്കുകയാണ്

MV Desk

തന്‍റെ വിവാഹം അടക്കം ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ ചിത്രീകരിച്ചിട്ടുള്ള വീഡിയോ പുറത്തുവരുന്നത് അനിശ്ചിതമായി നീളാൻ കാരണം നടൻ ധനുഷ് ആണെന്ന ആരോപണവുമായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര.

നയൻതാര - വിഘ്നേഷ് വിവാഹ ആഘോഷങ്ങൾ കൂടി ഉൾപ്പെടുന്ന ഡോക്യുമെന്‍ററിയുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ളിക്സിനാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്‍റെ നിർമാതാക്കളിൽനിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നൽകിയിരിക്കുകയാണ്.

'നാനും റൗഡി താൻ' എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് ഉപയോഗിച്ചതിനാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നയൻതാരയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച സിനിമയുടെ നിർമാതാവ് ധനുഷ് ആയിരുന്നു. വിഘ്നേഷ് സംവിധാനം ചെയ്ത ഈ സിനിമയുടെ സെറ്റിൽ വച്ചാണ് വിഘ്നേഷും നയൻതാരയും പ്രണയത്തിലാകുന്നതും. അതിനാലാണ് ചിത്രത്തിന്‍റെ വിഷ്വലുകൾ ഡോക്യുമെന്‍ററിക്ക് ആവശ്യമായി വന്നത്.

നേരത്തെ, ചിത്രത്തിന്‍റെ ചെറിയ ക്ലിപ്പിങ് ഡോക്യുമെന്‍ററിയിൽ ഉപയോഗിക്കാൻ അനുമതി തേടിയിരുന്നെങ്കിലും എൻഒസി നൽകാൻ ധനുഷ് തയാറായിരുന്നില്ല. ഇതെത്തുടർന്ന്, മൊബൈൽ ഫോണിൽ ചിത്രീകരിച്ച്, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മൂന്നു സെക്കൻഡ് ക്ലിപ്പ് മാത്രമാണ് ഉപയോഗിച്ചതെന്നും നയൻതാര. മറ്റുള്ളവരുടെ ദുരിതങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ആളാണ് ധനുഷ് എന്നും നയൻതാര ആരോപിക്കുന്നു.

ഇൻസ്റ്റഗ്രാമിലൂടെ ധനുഷിന് എഴുതിയ തുറന്ന കത്തിലാണ് നയൻതാര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെടുന്നത് പ്രതികാരബുദ്ധികൊണ്ടാണെന്നും നയൻതാര പറയുന്നു.

''നിങ്ങളുടെ സ്വഭാവം എന്താണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. ആരാധകർക്കു മുന്നിൽ കാണിക്കുന്നതിന്‍റെ പകുതി നന്മയെങ്കിലും യഥാർഥത്തിൽ നിങ്ങൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. പ്രസംഗിക്കുന്നതുപോലെയല്ല നിങ്ങളുടെ പ്രവൃത്തികൾ'', കത്തിൽ നയൻതാര എഴുതുന്നു.

ബിഹാറിൽ വൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് സാമ്രാട്ട് ചൗധരി

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്

ജ്യൂസെന്നു കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്നെടുത്തു കുടിച്ചു; സഹോദരങ്ങൾ ചികിത്സയിൽ

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി പരാതി

ഫിലിപ്പിൻസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 114 മരണം; രാജ്യത്ത് അടിയന്തരാവസ്ഥ