പാട്രിയറ്റിന്‍റെ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി

 
Entertainment

പാട്രിയറ്റിന്‍റെ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും; ചിത്രം വിഷുവിന് റിലീസ് ചെയ്യും

ആഘോഷത്തിൽ പങ്കുചേർന്ന് സംവിധായകൻ മഹേഷ് നാരായണൻ

Jisha P.O.

കൊച്ചി: പാട്രിയറ്റിന്‍റെ സെറ്റിൽ പുതുവർഷം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. മമ്മൂട്ടിക്കൊപ്പം സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു. മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം വിഷുവിന് തിയെറ്റിൽ എത്തും.

ആന്‍റോ ജോസഫും, കെ.ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണനണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഡൽ‌ഹി, ഷാർജ, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്‍റെ അവസാനഭാഗമാണ് കൊച്ചിയിൽ പുരോഗമിക്കുന്നത്.

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിലെന്ന് പിണറായി വിജയൻ

''4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും''; മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

മുണ്ടക്കൈ ടൗൺഷിപ്പ് നിർമാണം ദ്രുതഗതിയിൽ; ആദ്യഘട്ട വീട് കൈമാറ്റം ഫെബ്രുവരിയിലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസ് ; അടൂർപ്രകാശിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്