പ്രിയങ്ക ചോപ്ര, നിക് ജോനാസ്

 
Entertainment

ബോളിവുഡ് ഗോസിപ്പ് ആദ്യം അറിയുന്നത് നിക്; ചിരിപ്പിച്ച് പ്രിയങ്കയുടെ വെളിപ്പെടുത്തൽ

ചില താരങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ 'അവര്‍ ഇനി ഒരുമിച്ചല്ല', 'അവര്‍ വേര്‍പിരിഞ്ഞു' എന്നൊക്കെയുള്ള വിവരങ്ങള്‍ നിക് പറയുമ്പോള്‍ താന്‍ അതിശയിച്ചുപോകാറുണ്ടെന്നും പ്രിയങ്ക പറയുന്നു.

Sarath Nath MS

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്കുള്ള യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് ആരാണെന്ന് അറിയാമോ ? അത് മറ്റാരുമല്ല, ഭര്‍ത്താവും അമേരിക്കന്‍ പോപ്പ് ഗായകനുമായ നിക് ജോനാസ് തന്നെയാണ്. ആരാധകരെ അമ്പരപ്പിച്ച ഈ രസകരമായ വെളിപ്പെടുത്തല്‍ അടുത്തിടെ നടന്ന 'ഹെയ് ജോനാസ്' പോഡ്കാസ്റ്റിലൂടെയാണ് പ്രിയങ്ക പങ്കുവച്ചത്.

ബോളിവുഡിലെ ഗോസിപ്പുകളും താരങ്ങളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പലപ്പോഴും നിക് തന്നേക്കാള്‍ മുമ്പ് അറിയാറുണ്ടെന്നാണ് പ്രിയങ്കയുടെ തുറന്നുപറച്ചില്‍. ചില താരങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ 'അവര്‍ ഇനി ഒരുമിച്ചല്ല', 'അവര്‍ വേര്‍പിരിഞ്ഞു' എന്നൊക്കെയുള്ള വിവരങ്ങള്‍ നിക് പറയുമ്പോള്‍ താന്‍ അതിശയിച്ചുപോകാറുണ്ടെന്നും പ്രിയങ്ക ചിരിച്ചുകൊണ്ട് പറയുന്നു.

അതേസമയം ഇതിന് പിന്നിലെ രഹസ്യം നിക് തന്നെ തുറന്നു പറഞ്ഞു. ബോളിവുഡുമായി ബന്ധപ്പെട്ട നിരവധി ഗോസിപ്പ് പേജുകളും വിനോദ അക്കൗണ്ടുകളും താന്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ടെന്നും അവിടെയുള്ള വാര്‍ത്തകള്‍ വായിക്കാന്‍ തനിക്ക് വലിയ താല്‍പര്യമാണെന്നും നിക് വെളിപ്പെടുത്തി. സിനിമാലോകത്ത് ഓരോ ദിവസവും സംഭവിക്കുന്ന മാറ്റങ്ങളും താരങ്ങളുടെ ബന്ധങ്ങളും പുതിയ ചിത്രങ്ങളും എല്ലാം അറിയുന്നത് തനിക്ക് രസകരമായ അനുഭവമാണെന്നും നിക് പറയുന്നു.

ലോകസുന്ദരി പദവിയില്‍ നിന്ന് ആഗോള താരമായി വളര്‍ന്ന പ്രിയങ്ക ഇന്ന് ഹോളിവുഡിലെ തിരക്കേറിയ അഭിനേത്രിയാണ്. എന്നിട്ടും ബോളിവുഡിലെ ഏറ്റവും പുതിയ ചര്‍ച്ചകള്‍ അറിയാന്‍ പലപ്പോഴും ആശ്രയിക്കുന്നത് സ്വന്തം ഭര്‍ത്താവിനെയാണെന്ന കാര്യം ആരാധകരെ ഏറെ കൗതുകപ്പെടുത്തി. സോഷ്യല്‍ മീഡിയയിലും ഈ വെളിപ്പെടുത്തല്‍ വൈറലായി മാറിയിരിക്കുകയാണ്.

2018ല്‍ വിവാഹിതരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും സിനിമാ ലോകത്തെ ഏറ്റവും ജനപ്രിയ ദമ്പതികളിലൊരാളാണ്. പരസ്പരം പിന്തുണയ്ക്കുന്ന അവരുടെ ബന്ധവും തുറന്ന മനേസോടെയുള്ള സംഭാഷണങ്ങളും ആരാധകര്‍ എപ്പോഴും ശ്രദ്ധയോടെ പിന്തുടരാറുണ്ട്. ഇത്തവണ പ്രിയങ്കയുടെ ഈ 'ഗോസിപ്പ് സോഴ്സ്' വെളിപ്പെടുത്തല്‍ അവരുടെ മനോഹരമായ ദാമ്പത്യത്തിലെ മറ്റൊരു രസകരമായ അധ്യായമായി മാറിയിരിക്കുകയാണ്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ