അഹാന കൃഷ്ണ |നിമിഷ് രവി

 
Entertainment

"ഈ കാട്ടുമാക്കാനാണോ"; വിവാഹ വാർത്തകൾ‌ക്ക് പിന്നാലെ അഹാനയുടെ വരനെതിരേ വിദ്വേഷ കമന്‍റുകൾ

അഹാന വിവാഹം കഴിക്കാൻ പോവുന്ന നിമിഷ് രവിയെ തനിക്ക് വര്‍ഷങ്ങളായി അറിയുന്നതാണെന്നും ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നുമാണ് കൃഷ്ണ കുമാര്‍ വെളിപ്പെടുത്തിയത്

Namitha Mohanan

നടി അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ അച്ഛന്‍ കൃഷ്ണ കുമാറിന്‍റെ വെളിപ്പെടുത്തലുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഹാന വിവാഹം കഴിക്കാൻ പോവുന്ന നിമിഷ് രവിയെ തനിക്ക് വര്‍ഷങ്ങളായി അറിയുന്നതാണെന്നും ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നുമാണ് കൃഷ്ണ കുമാര്‍ ഒരു ഇന്‍റർവ്യൂവിൽ വെളിപ്പെടുത്തിയത്.

ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലുടനീളം നിമിഷ് രവിക്കെതിരേ കടുത്ത വിദ്വേഷ പ്രതികരണങ്ങളാണ് ഉയരുന്നത്. നിമിഷിന്‍റെ കളർ ടോണിനെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെയാണ് വിദ്വേഷങ്ങളുയരകുന്നത്. "കാട്ടുമാക്കാന്‍, കറുമ്പന്‍ തുടങ്ങിയ പരാമർശങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഈ കരടി മോറന്‍ ആണോ വരന്‍, കഷ്ടം, ബംഗാളി ആണോ തമിഴന്‍ ആണോ? ഉണ്ടാകുന്ന കുട്ടിയ്ക്ക് ഡുവല്‍ ടോണ്‍ ആയിരിക്കും" എന്നിങ്ങനെ നീളുന്നു പരാമർശങ്ങൾ.

ഇതിനെതിരേയും വ്യാപകമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. "ഇതാണോ സാക്ഷര കേരളം, ഇതാണോ പ്രബുദ്ധ മലയാളി?' എന്നാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

"തൊലി വെളുപ്പിലൊന്നും കാര്യമില്ല. അവര്‍ സന്തോഷമായി ജീവിക്കട്ടെ", ഒരു വ്യക്തിയുടെ സൗന്ദര്യം അവരുടെ മനസിലാണ്, അവള്‍ ആരെയേലും കെട്ടട്ടെ അതിനു മറ്റുള്ളവര്‍ വിഷമിക്കുന്ന എന്തിന്, ആ ഇങ്ങനെ കുറച്ചു സംഘികളും മങ്കികളും ഉണ്ട് കേരളത്തിന്‍റെ മാനം കളയാന്‍. ' എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ