തമിഴ് സിനിമയിൽ പ്രശ്നങ്ങളില്ല മലയാളത്തിൽ മാത്രമാണ് പ്രശ്നം; പ്രതികരിച്ച് തമിഴ് നടൻ ജീവ 
Entertainment

തമിഴ് സിനിമയിൽ പ്രശ്നങ്ങളില്ല മലയാളത്തിൽ മാത്രമാണ് പ്രശ്നം; പ്രതികരിച്ച് തമിഴ് നടൻ ജീവ

ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം

Aswin AM

ചെന്നൈ: തമിഴ് സിനിമയിൽ പ്രശ്നങ്ങളില്ല മലയാളത്തിൽ മാത്രമാണ് പ്രശ്നം. ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മലയാള സിനിമ സെറ്റിൽ കാരവാനിൽ വച്ച് നടിമാരുടെ ഒളിക‍്യാമറ ദ‍്യശ‍്യങ്ങൾ പകർത്തുന്നതായി നടി രാധിക ശരത് കുമാർ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും ഇത്തരത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ നടക്കുന്നുണ്ടെന്നും രാധിക വെളിപെടുത്തി. ഇതിനെ സംബന്ധിച്ച ചോദ‍്യമാണ് ജീവയെ പ്രകോപിപ്പിച്ചത്.

തേനിയിലെ ഒരു സ്വകാര‍്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഇതിനിടെയാണ് മാധ‍്യമ പ്രവർത്തകർ രാധിക ശരത് കുമാറിന്‍റെ വെളിപെടുത്തലിനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും ചോദ‍ിച്ചത്.

എന്നാൽ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ‍്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു താരത്തിന്‍റെ മറുപടി. വീണ്ടും ചോദ‍്യം ഉണ്ടായപ്പോഴാണ് ' മീ ടു ആരോപണത്തിന്‍റെ രണ്ടാം പതിപ്പാണ് കേരളത്തിൽ ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്നതെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളിൽ വേണ്ടതെന്നും നടൻ മറുപടി നൽകിയത്'

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ