ലിയോണാർഡോ ഡികാപ്രിയോ, പോൾ തോമസ് ആൻഡേഴ്സൺ

 
Entertainment

പോൾ തോമസ് ആൻഡേഴ്സണും ഡികാപ്രിയോയും ഒന്നിക്കുന്ന ചിത്രം; റിലീസ് തീയതി അറിയാം

ഐ മാക്സിൽ റിലീസ് ചെയ്യുന്ന പോൾ തോമസ് ആൻഡേഴ്സന്‍റെ ആദ‍്യ ചിത്രമാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'

'ലിക്കോറിസ് പിസ' എന്ന ചിത്രത്തിനു ശേഷം അമെരിക്കൻ സംവിധായകൻ പോൾ തോമസ് ആൻഡേഴ്സന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'. ലിയനാർഡോ ഡികാപ്രിയോയാണ് ചിത്രത്തിലെ നായകൻ.

തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ പോൾ തോമസ് ആൻഡേഴ്സണും ഡികാപ്രിയോയും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ നോക്കിക്കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ‍്യാപിച്ചിരിക്കുകയാണ്. ആക്ഷൻ ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം സെപ്റ്റംബർ 26ന് തിയെറ്ററിലെത്തും.

ലിയനാർഡോ ഡികാപ്രിയോ

ഡികാപ്രിയോയ്ക്കു പുറമെ ഷോൺ പെൻ, ബെനീസിയോ ഡെൽ ടോറോ, റെജീന ഹാൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 115 മില‍്യൺ ഡോളറാണ് ചിത്രത്തിന്‍റെ ആകെ ബജറ്റെന്നാണ് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐ മാക്സിൽ റിലീസ് ചെയ്യുന്ന പോൾ തോമസ് ആൻഡേഴ്സന്‍റെ ആദ‍്യ ചിത്രമാണ് 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'. ദെയർ വിൽ ബി ബ്ലഡ്, മാഗ്നോളിയ, മാസ്റ്റർ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഹോളിവുഡിനു സമ്മാനിച്ച പോൾ തോമസ് ആൻഡേഴ്സൻ ഡികാപ്രിയോയെ എങ്ങനെ അവതരിപ്പിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം