ധുരന്ധർ കട്ട് ചെയ്തത് സംവിധായകന്‍റെ അനുവാദമില്ലാതെ! ഒടിടി റിലീസിന് പിന്നാലെ വിവാദം

 
Entertainment

ധുരന്ധർ കട്ട് ചെയ്തത് സംവിധായകന്‍റെ അനുവാദമില്ലാതെ! ഒടിടി റിലീസിന് പിന്നാലെ വിവാദം

17 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും ദൈർഘ്യമുള്ള ചിത്രമായിരുന്നു ധുരന്ധർ

Namitha Mohanan

നൂറു കോടിയെന്ന വമ്പൻ കളക്ഷൻ ബോളിവുഡിന് നേടിയ രൺവീർ സിങ് ചിത്രം ധുരന്ധർ ഒടിടിയിലെത്തിയപ്പോൾ മുഴുവന്‌ ദൈർഘ്യത്തിൽ നിന്ന് 9 മിനിറ്റ് കട്ട് ചെയ്തിരുന്നു. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

ഇപ്പോഴിതാ ദൃശ്യങ്ങൾ കട്ട് ചെയ്തത് സംവിധായകൻ ആദിത്യ ധറിന്‍റെ അനുവാദമില്ലാതെയാണെന്ന് പുറത്തു വരുന്ന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 3 മണിക്കൂർ 34 മിനിറ്റുള്ള തിയേറ്റർ പതിപ്പ് ഒടിടിയിലെത്തിയപ്പോൾ 3 മണിക്കൂർ 25 മിനിറ്റായി കുറഞ്ഞു. 17 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും ദൈർഘ്യമുള്ള ചിത്രമായിരുന്നു ധുരന്ധർ.

തിയേറ്ററിൽ ഏറെ കൈയടിനേടിയ പല രംഗങ്ങളും സെൻസർ ചെയ്തും പ്രധാനപ്പെട്ട പല സംഭാഷണങ്ങളും മ്യൂട്ട് ചെയ്തുമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ഇതിനു പുറമേ ചിത്രത്തിന്‍റെ കളർഗ്രേഡ് മാറ്റി മങ്ങിയ രീതിയിലുള്ള കളറുമാക്കിയിട്ടുണ്ട്. ഇതും നെറ്റിസൺസിനിടയിൽ കല്ലുകടിയായിട്ടുണ്ട്.

ന‍്യൂസിലൻഡിനെതിരേ ഇന്ത‍്യക്ക് ബാറ്റിങ്ങ്, സഞ്ജുവിന്‍റെ കളി കാണാൻ കാര‍്യവട്ടത്ത് ജനപ്രവാഹം

മഹാരാഷ്ട്രയുടെ ഉപ മുഖ‍്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

സി.ജെ. റോയ്‌യുടെ ആത്മഹത‍്യ പ്രത‍്യേക സംഘം അന്വേഷിക്കും, ഡിഐജി വംശി കൃഷ്ണയ്ക്ക് അന്വേഷണ ചുമതല

വെള്ളാപ്പള്ളി നടേശന്‍റെ പദ്മഭൂഷൺ പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി ആരംഭിച്ചു

"അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, വാതിൽ തകർത്ത് അകത്തു കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന റോയിയെ"