പാർവതി തിരുവോത്ത്

 
Entertainment

പൊലീസുകാരിയായി പാർവതി തിരുവോത്ത്, 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ഷൂട്ടിങ് പൂർത്തിയായി

ഭർത്താവിന്‍റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്‍റെ കഥയാണ് ചിത്രം പറയുന്നത്

Manju Soman

പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ഈ ചിത്രത്തിലൂടെ.

ഭർത്താവിന്‍റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. പാർവതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതിക്കു പുറമേ വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട്, സിദ്ധാർത്ഥ്, ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്. കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - റോബി രാജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കലാസംവിധാനം - മഹേഷ് മോഹൻ, മേക്കപ്പ് - അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ, സ്റ്റിൽസ്- റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

പഞ്ചാബിന് ആറാം തോൽവി; ഒന്നാം സ്ഥാനം ഉറപ്പിച്ച് ആർസിബി

ടീം സതീശൻ; റോജിയും ലിജുവും തുളസിയും മന്ത്രിസഭയിൽ

വി.ഡി. സതീശൻ മന്ത്രിസഭ: പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്‌ലിം ലീഗിന് 5 മന്ത്രിമാർ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പോളിറ്റ് ബ്യൂറോയിലും എതിർപ്പുണ്ടായിരുന്നു; വെളിപ്പെടുത്തി അംഗങ്ങൾ

സോനയുടേത് ആസൂത്രിത കൊലപാതകം? കാറിന്‍റെ വയറിങ്ങിനോ ഇന്ധനടാങ്കിനോ തകരാറില്ല; ദുരൂഹത ആരോപിച്ച് കുടുംബം