'സേ ഇറ്റ്' എന്ന് പരിഹാസം, "ഇതാ പറഞ്ഞിരിക്കുന്നു"; നടുവിരൽ ഉയർത്തി പാർവതി തിരുവോത്ത്

 
Entertainment

'സേ ഇറ്റ്' എന്ന് പരിഹാസം, "ഇതാ പറഞ്ഞിരിക്കുന്നു"; നടുവിരൽ ഉയർത്തി പാർവതി തിരുവോത്ത്

ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ‘സേ ഇറ്റ്’ എന്ന കമന്റുമായി ഒരാൾ എത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്

Manju Soman

മമ്മൂട്ടി നായകനായി എത്തിയ കസബ സിനിമയ്ക്കിതിരേ വിമർശനം ഉയർത്തിയതിന്‍റെ പേരിൽ‌ നടി പാർവതി തിരുവോത്തിന് നേരെ ഇപ്പോഴും സൈബർ ആക്രമണം തുടരുകയാണ്. വർഷങ്ങൾ പലതും കഴിഞ്ഞിട്ടും മമ്മൂട്ടിയ്ക്കൊപ്പം പാർവതി ഒന്നിച്ച് അഭിനയിച്ചിട്ടും ഇത്തരം ആക്രമങ്ങളിൽ മാത്രം കുറവുവന്നിട്ടില്ല. ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ ക്യു ആൻഡ് എ സെഷനിൽ തന്നെ പരിഹസിച്ച ഒരാൾക്ക് നടി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

കസബ വിവാദവുമായി ബന്ധപ്പെട്ട ഗീതു മോഹൻദാസ് പറഞ്ഞ സേ ഇറ്റ് എന്ന വാക്കാണ് വീണ്ടും ചർച്ചകളിൽ നിറയുന്നത്. ഗീതു മോഹൻദാസ് പറഞ്ഞതിനെ തുടർന്നാണ് അന്ന് പാർവതി കസബ സിനിമയുടെ പേര് എടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ‘സേ ഇറ്റ്’ എന്ന കമന്റുമായി ഒരാൾ എത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതാ പറഞ്ഞിരിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഒരു വിഡിയോ ആണ് പാർവതി മറുപടിയായി കുറിച്ചത്.

കൈകൾ പതിയ ഉയർത്തിയ പാർവതി, അവസാനം നടുവിരൽ കാണിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു തന്നെ മറ്റൊരു ചോദ്യവും പാര്‍വതിയെ തേടി എത്തി. അന്ന് ആ വിമര്‍ശനം ഉയര്‍ത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് പാര്‍വതിയുടെ മറുപടി.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മെക്സിക്കോയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് വിടവാങ്ങി

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ