പുഴുവിന് ശേഷം വീണ്ടും റത്തീന, ഒപ്പം സൗബിനും നവ്യാ നായരും; 'പാതിരാത്രി' പാക്കപ്പ്  
Entertainment

പുഴുവിന് ശേഷം വീണ്ടും റത്തീന, ഒപ്പം സൗബിനും നവ്യാ നായരും; 'പാതിരാത്രി' പാക്കപ്പ്

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

നീതു ചന്ദ്രൻ

പുഴു എന്ന ശ്രദ്ധേയമായ ചിത്രത്തിനു ശേഷം റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം കുമളി, അണക്കര, കൊച്ചി ഭാഗങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നു വരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമയെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു യഥാർഥസംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

സൗബിൻ ഷാഹിറും നവ്യാനായരുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ കോൺസ്റ്റബിൾ ഹരീഷ്, പ്രബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നിവരെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - ജയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്.

അച്ചടി പരസ്യ നിരക്ക് വർധിപ്പിക്കാൻ കേന്ദ്രം; പ്രഖ്യാപനം ബിഹാർ തെരഞ്ഞെടുപ്പിനു ശേഷം

സംഗക്കാരയെ മറികടന്നു, ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; ഏകദിനത്തിൽ ചരിത്ര നേട്ടവുമായി കോലി

''കേരളത്തിലിനി സവർക്കറും ഹെഡ്ഗേവാറും പാഠ്യവിഷയം, ഇഷ്ടമില്ലാത്തവർ പഠിക്കണ്ട'': കെ. സുരേന്ദ്രൻ

കണ്ണൂരിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്ന കേസ്; ഭാര‍്യയ്ക്ക് ജീവപര‍്യന്തവും പിഴയും

രോഹിത് 121*, കോലി 74*, റാണയ്ക്ക് 4 വിക്കറ്റ്; ഇന്ത്യക്ക് കൂറ്റൻ ജയം