അങ്ങനെ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളേ; മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച 'പാട്രിയറ്റ്' ടീസർ

 
Entertainment

അങ്ങനെ അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളേ; മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച 'പാട്രിയറ്റ്' ടീസർ

സോഷ‍്യൽ മീഡിയയെ പിടിച്ചു കുലുക്കി പാട്രിയറ്റ് ടീസർ

Aswin AM

മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിനെയും മെഗാസ്റ്റാർ മമ്മൂട്ടിയേയും മുഖ‍്യ കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'പാട്രിയറ്റ്'. 17 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരിമിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഏപ്രിൽ 9ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ടീസർ പുറത്തായതിനു പിന്നാലെ സോഷ‍്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

കൊളംബോ, ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി, കൊച്ചി, എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കുന്ന സിനിമ ആന്‍റോ ജോസഫാണ് നിർമിച്ചിരിക്കുന്നത്. നിലവിൽ ഹൈരാബാദിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

സിറാജിന് 4 വിക്കറ്റ്, വിൻഡീസ് 162 ഓൾഔട്ട്

"അധികാര മാറ്റത്തെക്കുറിച്ച് ചർച്ച വേണ്ട''; പാർട്ടി പ്രവർത്തകർക്ക് ഡി.കെ. ശിവകുമാറിന്‍റെ മുന്നറിയിപ്പ്

ലഡാക്ക് സംഘർഷം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്

''സർ ക്രീക്കിൽ സാഹസം വേണ്ട''; പാക്കിസ്ഥാന് കർശന മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി

4 കോടി നഷ്ടപരിഹാരം തേടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും