പേളി മാണി | മാണി പോൾ

 
Entertainment

ലോകത്ത് മറ്റാരും വിശ്വസിക്കാത്തപ്പോഴും എന്‍റെ ഒപ്പം നിന്നയാൾ, എത്ര നന്ദി പറഞ്ഞാലും തീരില്ല; കുറിപ്പുമായി പേളി മാണി

അച്ഛൻ മാണി പോളിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പാണ് പേളി പങ്കുവച്ചിരിക്കുന്നത്

Namitha Mohanan

നമുക്കെല്ലാം സുപരിചിതയായ താരമാണ് പേളി മാണി. അവതാരകയായി എത്തി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ച പേളി എന്നും പ്രിയ താരമാണ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെയെല്ലാം പേളിയുടെ കുടുംബവും നമുക്ക് സുപരിചിതമാണ്.

ഇപ്പോഴിതാ പേളി തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പാണ് ശ്രദ്ധനേടുന്നത്. അച്ഛൻ മാണി പോളിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പാണ് പേളി പങ്കുവച്ചിരിക്കുന്നത്. തന്‍റെ വിജയത്തിന് കാരണം ഡാഡിയാണെന്നും നിങ്ങളുടെ മകളായി ജനിക്കാനായതിൽ ദൈവത്തിന് നന്ദി പറയുന്നതായും പേളി കുറിച്ചു.

കുറിപ്പ് ഇങ്ങനെ...

ജന്മദിനാശംസകൾ ഡാഡി! എന്‍റെ നായകൻ, എന്‍റെ ഉപദേഷ്ടാവ്, ജീവിതത്തിലെ എന്‍റെ ഉറ്റ സുഹൃത്ത്, എന്‍റെ വഴികാട്ടി. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ അതിനുള്ള കാരണം ഡാഡിയാണ്. വേദനിപ്പിക്കുന്നവരെയും സ്നേഹിക്കാൻ നിങ്ങൾ എന്നെ പഠിപ്പിച്ചു... എന്‍റെ വിജയത്തേക്കാൾ അപരിചിതരുടെ വിജയം ആഘോഷിക്കാൻ... ലോകത്തെ സ്നേഹത്തോടെ നോക്കാൻ ഡാഡി എന്നെ പഠിപ്പിച്ചു. കാരണം അതാണ് ശരിയായ കാര്യം...

ലോകത്ത് മറ്റാരും എന്നെ വിശ്വസിക്കാത്തപ്പോഴും എന്നില്‍ത്തന്നെ വിശ്വസിക്കാന്‍ ഡാഡി എന്നോട് പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ മുന്നോട്ട് പോകേണ്ടതെങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു.. ബുദ്ധിമുട്ടുള്ളപ്പോഴും മുന്നോട്ട് പോകാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു... അദ്ദേഹം എനിക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം അദ്ദേഹത്തിന്‍റെ പിന്തുണയും വാക്കുകളുമാണ്, അത് ഇപ്പോൾ എന്‍റെ ഏറ്റവും വലിയ ആസ്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, അത് എനിക്ക് ലോകവുമായി പങ്കിടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡാഡി, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നു.

തമിഴ്നാട്ടിൽ വില പേശി വിസികെ, കത്ത് നൽകില്ലെന്ന് ലീഗ്; കര കയറാനാകാതെ വിജയ്

തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ലോക്ഭവൻ, സത്യപ്രതിജ്ഞ വൈകും

ചാലക്കുടി പാലം ശനിയാഴ്ച മുതൽ വീണ്ടും അടച്ചിടും; ഗതാഗത നിയന്ത്രണം

"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് കാര്യമില്ല"; മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി

ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചു; തുറന്നു സമ്മതിച്ച് ചൈന