'ജീവന്‍റെ മാലാഖ' നാടകം ഞായറാഴ്ച ദുബായിൽ  
Entertainment

'ജീവന്‍റെ മാലാഖ' നാടകം ഞായറാഴ്ച ദുബായിൽ

ദുബായ് മംസാറിലുള്ള ഫോക് ലോർ സൊസൈറ്റി തിയേറ്ററിലാണ് അവതരണം.

നീതു ചന്ദ്രൻ

ദുബായ്: അബുദാബി കേരള സോഷ്യൽ സെന്‍ററിൽ നടന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ 6 പുരസ്‌കാരങ്ങൾ നേടിയ "ജീവന്‍റെ മാലാഖ" ഞായറാഴ്ച്ച ദുബായിൽ അരങ്ങേറുന്നു. ഒ.ടി ഷാജഹാനാണ് നാടകം സംവിധാനം ചെയ്തത്. രാത്രി 8 മണിക്ക് ദുബായ് മംസാറിലുള്ള ഫോക് ലോർ സൊസൈറ്റി തിയേറ്ററിലാണ് അവതരണം.

ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നാടകം, സംവിധായകൻ, അഭിനേതാവ്, ബാലതാരം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗങ്ങളിലാണ് നാടകം ഒന്നാം സ്ഥാനം നേടിയത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്