പ്രഭാസ്

 
Entertainment

തിയെറ്റർ റിലീസിനു പിന്നാലെ പ്രഭാസ് ചിത്രത്തിന്‍റെ വ‍്യാജ പതിപ്പ് ചോർന്നു

മാരുതിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ഫാന്‍റസി കോമഡി ചിത്രമാണ് രാജാ സാബ്

Aswin AM

തെന്നിന്ത‍്യൻ താരമായ പ്രഭാസിനെ നായകനാക്കി മാരുതിയുടെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് രാജാ സാബ്. ഫാന്‍റസി കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ റീലിസായി ഒരു ദിവസം പിന്നിട്ടതിനു പിന്നാലെ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ ചോർന്നു.

യുഎസിലെ ഒരു റസ്റ്റോറന്‍റിൽ ചിത്രത്തിന്‍റെ വ‍്യാജ പതിപ്പ് ടിവിയിൽ പ്രദർശിപ്പിച്ചതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. യുഎസിലെ ഒഹിയോയിലുള്ള റസ്റ്റോറന്‍റിലാണ് ചിത്രത്തിന്‍റെ വ‍്യാജ പതിപ്പുകൾ പ്രദർശിപ്പിച്ചത്.

350 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആദ‍്യ ദിനം തന്നെ 100 കോടിയിലധികം ബോക്സ് ഓഫിസ് കളക്ഷൻ നേടിയിരുന്നു. 160 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. മലയാളി താരം മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പ്രഭാസിനു പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്ത്, നിധി അഗർവാൾ, റിദ്ധി കുമാർ, സറീന വഹാബ് എന്നിവരും ചിത്രത്തിൽ മുഖ‍്യവേഷത്തിൽ അഭിനിയിച്ചിരിക്കുന്നു.

ഇറാനിൽ പ്രക്ഷോഭം പടരുന്നു; പൗരന്മാരെ ഒഴിപ്പിക്കാൻ സാധ്യത തേടി ഇന്ത്യ

ചേസ് മാസ്റ്റർ വീണ്ടും; ഇന്ത്യക്ക് ജയം

മകരവിളക്ക്: കെഎസ്ആർടിസി 1000 ബസുകൾ ഇറക്കും

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഗ്രീൻലാൻഡ് പിടിക്കാൻ ട്രംപിന്‍റെ നിർദേശം; മുഖം തിരിച്ച് യുഎസ് സൈന്യം