പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് എത്തും

 
Entertainment

പൊലീസുകാരിയായി പാർവതി, പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് എത്തും

ആദ്യമായി പാർവതി പൊലീസ് വേഷത്തില്‌ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്

Manju Soman

പാർവതി തിരുവോത്ത് പൊലീസ് വേഷത്തിൽ എത്തുന്ന പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന് തിയെറ്ററിൽ എത്തും. 11 ഐക്കൺ ഫിലിംസിന്‍റെ ബാനറിൽ അർജുൻ സെൽവ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷഹദാണ്. ഒരു പൊലീസ് സ്റ്റേഷന്‍റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ആദ്യമായി പാർവതി പൊലീസ് വേഷത്തില്‌ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പാർവതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവർക്ക് പുറമേ പ്രശസ്‌ത തമിഴ് നടൻ പാർഥിപനും ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു.

രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മഹേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്: ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു). പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്