വിജയ്, പ്രകാശ് രാജ്

 
Entertainment

"വിജയ് എന്ന നടന് വിസിലടിക്കാം, പക്ഷേ നാടിനെ വിട്ടുകൊടുക്കാനാവില്ല", പ്രകാശ് രാജ്

രാഷ്ട്രീയത്തിൽ വന്ന ഉടനെ മുഖ്യമന്ത്രിയാവുകയാണോ ചെയ്യുന്നതെന്നും പ്രകാശ് രാജ്

Manju Soman

തമിഴകം വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരേ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വിജയ് എന്ന നടനു വേണ്ടി വിസിൽ അടിക്കാം പക്ഷേ നാട് വിട്ടുകൊടുക്കാനാവില്ല എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഇതുവരെ രാഷ്ട്രീയം സംസാരിക്കാതെ രാഷ്ട്രീയത്തിൽ വന്ന ഉടനെ മുഖ്യമന്ത്രിയാവുകയാണോ ചെയ്യുന്നതെന്നും പ്രകാശ് രാജ് ചോദിച്ചു.

സിനിമയിൽ ഡോക്‌ടറോ എൻജിനീയറോ മുഖ്യമന്ത്രിയോ ആകാം. രാഷ്ട്രീയത്തിൽ വന്നാൽ ഉടൻ മുഖ്യമന്ത്രിയാകുകയാണോ? ആരാണ് രാഷ്ട്രീയം പറയുന്നത്. ഞാൻ പറയുന്ന അളവിൽ നിങ്ങൾ രാഷ്ട്രീയം സംസാരിക്കുന്നുണ്ടോ? ഇത്രയും വർഷത്തിനിടയ്ക്ക് തമിഴ്നാട്ടിലെ മക്കൾക്കോ, ഭാഷയ്ക്കോ നാടിനോ ഒരു പ്രശ്നം വന്നപ്പോൾ തുണയായി നിന്നിട്ടുണ്ടോ? - പ്രകാശ് രാജ് ചോദിച്ചു.

ആളുകൾ വിജയ്‌യെ സ്നേഹിക്കുന്നത് സിനിമയിലൂടെയാണെന്നും അല്ലാതെ രാഷ്ട്രീയത്തിലൂടെയല്ല എന്നാണ് നടൻ പറയുന്നത്. 'വെയിലത്ത് ക്യൂ നിന്ന്, കട്ടൗട്ടുകൾ വച്ച്, ടിക്കറ്റെടുത്ത്, നാടിനെയും കൂലിയെയുമൊക്കെ വിട്ട് ഇവർ കാണിക്കുന്ന സ്നേഹത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണോ? ഒരു നടനെ അവർക്കിഷ്ടപ്പെട്ടാൽ മൂന്ന് വിരൽ വച്ച് വിസിലടിക്കും, പക്ഷേ നാടിനെ നൽകാൻ സമ്മതിക്കില്ല. നാടിനെ വിട്ടു കൊടുക്കാൻ പറ്റില്ല.'

'രാഷ്ട്രീയം വേറെ സിനിമ വേറെ, ആ സ്നേഹം വേറെ സിനിമ വേറെ. ആ സ്നേഹം വേറെ ഈ സ്നേഹം വേറെ. അതിന് ഇറങ്ങണം, സംസാരിക്കണം. സീമാൻ പത്ത് വർഷമായി ജനങ്ങളോട് സംസാരിക്കുന്നുണ്ട്. വലിയ നടന്മാർക്കൊന്നും അങ്ങനെ പെട്ടന്ന് ശോഭിക്കാനാകില്ല. ദ്രവീഡിയന്‍ മോഡൽ വേണോ, അടിമ മോഡൽ വേണോ , സിനിമ മോഡൽ വേണോ. രാഷ്ട്രീയം ജനങ്ങള്‍ ചെയ്യേണ്ട കാര്യമാണ്. ജയിച്ചവർ ജനങ്ങൾക്കു വേണ്ടി പ്രവൃത്തിക്കണം.'- പ്രകാശ് രാജ് പറഞ്ഞു.

നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധനയില്ലാതെ; എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്? ഗൺമാൻമാർ പ്രതികളായ മർദന കേസിൽ കോടതി

മനസിലാകെ ആ കരച്ചിലായിരുന്നു, 4 വർ‌ഷമായി രഹസ്യമായി ചെയ്തത് പരസ്യമായി: നിർധന കുടുംബത്തിന്‍റെ ബാധ്യത തീർത്ത് ബാങ്ക് ഉദ്യോഗസ്ഥ

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ; മറ്റൊരാളെ കൂടി കൊന്നു? സീരിയൽ കില്ലറെന്ന് സംശയം

അഫ്ഗാൻ ടെസ്റ്റിൽ മുഹമ്മദ് സിറാജ് കളിക്കുന്ന കാര‍്യം സംശയത്തിൽ; അരങ്ങേറ്റം കുറിക്കാൻ യുവതാരം, ആക്വിബ് നബിയെ ടീമിലെടുത്തേക്കും

കൃഷി മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ശ്രീറാം വെങ്കിട്ട രാമൻ; പ്രതിഷേധിച്ച് മാധ‍്യമപ്രവർത്തകർ