പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും 
Entertainment

മുംബൈയിൽ 30 കോടി രൂപ വിലയുള്ള ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

പാലി ഹില്ലിൽ 17 കോടി രൂപ വില വരുന്നൊരു വസതി മുൻപേ പൃഥ്വിരാജ് വാങ്ങിയിരുന്നു.

മുംബൈ: ബോളിവുഡ് താരങ്ങളുടെ വസതികളുള്ള ബാന്ദ്രാ ഹിൽസിൽ രണ്ടാമത്തെ ആഡംബര വസതി കൂടി സ്വന്തമാക്കി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ പേരിൽ 2971 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റാണ് വാങ്ങിയിരിക്കുന്നത്. 30 കോടി രൂപയാണ് വില. സ്റ്റാംപ് ഡ്യൂട്ടിയായി 1.84 കോടി രൂപ അടച്ചുവെന്നാണ് റിപ്പോർട്ട്.

പാലി ഹില്ലിൽ 17 കോടി രൂപ വില വരുന്നൊരു വസതി മുൻപേ പൃഥ്വിരാജ് വാങ്ങിയിരുന്നു. അതിനു പുറകേയാണ് നാല് കാറുകൾ പാർക്ക് ചെയ്യാവുന്ന മറ്റൊരു ഫ്ലാറ്റ് കൂടി സ്വന്തമാക്കിയിരിക്കുന്നത്.

രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവരെല്ലാം ഇവിടെ ഫ്ലാറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

പാർട്ടിയുടെ ചരിത്രപരമായ തോൽവിക്ക് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി രാജിവച്ചു

മുംബൈയിൽ വീണ്ടും ബോംബ് ഭീഷണി; അതീവ ജാഗ്രതയിൽ പൊലീസ്

അതുല്യയുടെ മരണം: വിചാരണ തിങ്കളാഴ്ച തുടങ്ങും

സംവിധായകൻ സനൽ കുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര