പ്രിയദർശൻ

 
Entertainment

"മൊത്തം പ്രശ്നമാണ്, ആ സിനിമ ഒരിക്കലും നടക്കില്ല": പിന്മാറി പ്രിയദർശൻ

ഹേര ഫേരി 3 ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്നാണ് പ്രിയദർശൻ പറയുന്നത്

Manju Soman

ബോളിവുഡിലെ കൾ‌ട്ട് ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഹേര ഫേരി. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും സൂപ്പർഹിറ്റായിരുന്നു. മൂന്നാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളുമുണ്ടായി. ഇപ്പോൾ ഇതാ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. ഹേര ഫേരി 3 ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്നാണ് പ്രിയദർശൻ പറയുന്നത്.

പ്രിയദർശൻ ഹേരാ ഫേരി 3ന്‍റെ ഭാഗമല്ലെന്ന് നിർമാതാവ് ഫിറോസ് നാദിയാവാല വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പ്രിയദർശനും ഇത് സ്ഥിരീകരിച്ചത്. ഫിറോസ് പറഞ്ഞത് സത്യമാണ് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത്. നിലവിൽ ഹേരാ ഫേരി 3 ആയി എനിക്ക് ബന്ധമില്ല. എന്‍റെ അറിവിൽ ഹേര ഫേരി 3 ഒരിക്കലുമുണ്ടാകാൻ സാധ്യതയില്ല. സിനിമയുമായി നിരവധി നിയമപ്രശ്നങ്ങളും വ്യക്തിപരമായ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഞാൻ അതിലുണ്ടോ ഇല്ലയോ എന്നതുപോലും പ്രധാനമല്ല.- പ്രിയദർശൻ പറഞ്ഞു.

ഈ വർഷം ചിത്രത്തിന്‍റെ റിലീസുണ്ടാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നാലെ ചിലർ ചിത്രത്തിനും ചിത്രത്തിന്‍റെ സംഗീതത്തിലും അവകാശമുന്നയിച്ച് പലരും രംഗത്തെത്തിയെന്നാണ് പ്രിയദർശൻ പറയുന്നത്.

Get updates on WhatsApp

കഴിഞ്ഞ വർഷം നടൻ പരേഷ് റാവൽ സിനിമയിൽ നിന്ന് പിന്മാറിയത് വലിയ വിവാദമായിരുന്നു. അക്ഷയ് കുമാർ 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷിനെതിരേ കേസ് കൊടുത്തിരുന്നു. പിന്നീട് അക്ഷയ് ഇത് പിൻവലിക്കുകയായിരുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിങ്ങിന്‍റെ ഹിന്ദി റീമേക്കാണ് ചിത്രം. 2000ലാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ഹേരാ ഫേരി റിലീസ് ചെയ്യുന്നത്. 2006ൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഇറങ്ങി.

അരുണാചലിൽ മിന്നൽ പ്രളയം; നാല് പേർ മരിച്ചു, അഞ്ച് സൈനികരെ കാണാതായി

ജനം ടിവിയുടെ സ്വാതന്ത്ര‍്യദിനാശംസ കാർഡിൽ സവർക്കർ മുൻപിലും മഹാത്മാ ഗാന്ധി പുറകിലും; പരാതി നൽകി കെഎസ്‌യു

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ചോദിച്ച ചോദ്യം; വെളിപ്പെടുത്തലുമായി അജിത് ഡോവൽ

സോണിയ ആംഗ്യം കാണിച്ചത് കസേര കൊണ്ടുവരാൻ; വന്ദേമാതരം പാടിയതിനെ ആരും തടഞ്ഞിട്ടില്ലെന്ന് ജയറാം രമേശ്

ഇന്ത്യയിലും പാക്കിസ്ഥാനിലും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഭീകരബന്ധമുള്ള ബംഗാൾ സ്വദേശി അറസ്റ്റിൽ