പ്രിയങ്ക ചോപ്ര, ആഞ്ജലീന ജോളി

 
Entertainment

ആഞ്ജലീന ജോളിക്കൊപ്പം വെള്ളിത്തിരയില്‍ പ്രിയങ്ക ചോപ്ര എത്തുന്നു

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളിക്കൊപ്പം അഭിനയിക്കുന്ന വിവരം പ്രിയങ്ക സ്ഥിരീകരിച്ചത്

Sarath Nath MS

വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ബോളിവുഡില്‍നിന്ന് ഹോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. അടുത്തിടെ ഹോളിവുഡ് സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന താരം തന്റെ പുതിയ പ്രോജക്റ്റിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഹോളിവുഡിലെ സൂപ്പര്‍താരമായ ആഞ്ജലീന ജോളിക്കൊപ്പമാണ് പ്രിയങ്ക ക്യാമറയ്ക്ക് മുമ്പിലെത്തുന്നത്.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആഞ്ജലീന ജോളിക്കൊപ്പം അഭിനയിക്കുന്ന വിവരം പ്രിയങ്ക സ്ഥിരീകരിച്ചത്. ഏറെ പ്രചോദിപ്പിക്കുന്ന താരമാണ് ആഞ്ജലീനയെന്ന പ്രിയങ്ക പറഞ്ഞു. അതേസമയം പ്രോജക്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ പ്രിയങ്ക തയ്യാറായില്ല. ആഞ്ജലീനയുമൊത്ത് അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രിയങ്കയുടെ ആരാധകരും ഏറെ ആവേശത്തിലാണ്. ബേവാച്ച്, ദി വൈറ്റ് ടൈഗര്‍, ദി മാട്രിക്‌സ് റിസറക്ഷന്‍സ് തുടങ്ങിയ ഹോളിവുഡ് പ്രോജക്റ്റുകളില്‍ പ്രിയങ്ക വേഷമിട്ടിട്ടുണ്ട്.

പ്രധാനമായി ഹോളിവുഡിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനും പ്രിയങ്ക സമയം കണ്ടെത്തുന്നുണ്ട്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍-അഡ്വഞ്ചര്‍ സിനിമയായ വാരണാസിയില്‍ പ്രിയങ്ക വേഷമിടുന്നുണ്ട്. 1400 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് വാരണാസി. ജോര്‍ജിയ, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. 2027 ഏപ്രില്‍ ഏഴിന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്