ഹോസ്റ്റൽ ജീവിതത്തിന്‍റെ കഥയുമായി 'പ്രകമ്പനം'

 
Entertainment

ഹോസ്റ്റൽ ജീവിതത്തിന്‍റെ കഥയുമായി 'പ്രകമ്പനം'

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർഥികളുടെ ഹോസ്റ്റൽ ജീവിതത്തിന്‍റെ കഥ തികഞ്ഞ ഹ്യൂമർ,ഫാന്‍റസി ജോണറിൽ അവതരിപ്പിക്കുന്ന പ്രകമ്പനം അണിയറയിൽ ഒരുങ്ങുന്നു.കൊച്ചി മഹാരാജാസ് കോളജിൽ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. വർണ്ണചിത്ര സുബൈർ, കലാസംഘം ഹംസ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി. നിർമ്മാതാവ് സുധീഷ്, മാതാവ് ശ്രീമതി ലഷ്മിക്കുട്ടിയമ്മ, ശ്രീജിത്ത്, ബ്ലെസ്സി എന്നിവരും അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.

നവരസ ഫിലിംസ്, ലഷ്മി നാഥ് ക്രിയേഷൻസിന്‍റെ ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലബാറിന്‍റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കി ശ്രദ്ധ നേടിയ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‌ഗണപതി, സാഗർ സൂര്യ, (പണി ഫെയിം ) സോഷ്യൽ മീഡിയാ താരം അമീൻ' എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്‍റണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് എന്നിവരും പ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ, സംഗീതം - ബിബിൻ അശോകൻ, ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് - സൂരജ്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി