മുരളി കുന്നുമ്പുറത്ത്

 
Entertainment

'സുമതി വളവ്' സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; സിനിമയുടെ കളക്ഷൻ പരിശോധിക്കും

സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമാതാവ് മുരളി കുന്നുംപുറത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ

Namitha Mohanan

സുമതി വളവ് സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. കുമ്പിടി സിനിമയുടെ നിർമാതാവും സംവിധായകനും അടക്കമുള്ള ആളുകളുമായി ചർച്ച നടത്തുമെന്ന് കളക്ഷൻ പരിശോധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.

സംവിധായകനും തിരക്കഥാകൃത്തും ചതിച്ചു എന്നും ഏഴു കോടി രൂപ സിനിമയിലൂടെ നഷ്ടം സംഭവിച്ചു എന്നുമുള്ള നിർമാതാവ് മുരളി കുന്നുംപുറത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇടപെടൽ. മുരളി കുന്നുമ്പുറത്ത് ആത്മഹത്യാ ഭീഷണിയുമായി വീഡിയോ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ പിൻവലിച്ചെങ്കിലും, സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലാണ്.

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നാലു പേർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് വീഡിയോയിൽ മുരളി ഉന്നയിക്കുന്നത്. അഭിലാഷ് പിള്ള, വിഷ്ണു ശശിശങ്കർ, വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർ തന്നെ പറഞ്ഞു പറ്റിച്ചെന്നും ജീവിതം നശിപ്പിച്ചെന്നുമാണ് ആരോപണം.

വെള്ളം എന്ന സിനിമയിൽ, അവസാനം നിർമാതാവേണ്ടി വന്നതാണ്. നദികളിൽ സുന്ദരി യമുന എന്ന രണ്ടാമത്തെ ചിത്രത്തിൽ രണ്ടു കോടി രൂപ നഷ്ടം വന്നു. മൂന്നാമത്തെ ചിത്രമായ സുമതി വളവ് വിജയമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ, തനിക്ക് ഏഴു കോടി രൂപ നഷ്ടം വന്നു. നേരത്തെ ടൈൽ എക്സ്പോർട്ട് ബിസിനസിൽ മലയാളികൾ പറ്റിച്ച് വലിയ നഷ്ടം വന്നിരുന്നു. ഇതിനിടെയാണ് സിനിമയെടുത്തത്.

ഇപ്പോൾ ഒട്ടു പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ, കടക്കാർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നു മുരളി പറയുന്നു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെലോ അലർട്ട്

ഒമാൻ തീരത്ത് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം: രാജ്യസുരക്ഷയിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം

ആരോഗ്യ മന്ത്രിയെ 'കിങ്ങിണി മോൻ' എന്ന് വിളിച്ചു; സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

ഇന്ത‍്യയും പാക്കിസ്ഥാനും നേർക്കുനേർ; എഡ്ജ്ബാസ്റ്റണിൽ ഹൈവോൾട്ടേജ് ത്രില്ലർ ഒരുങ്ങുന്നു

റോപ്പ് ഘടിപ്പിക്കാൻ മറന്നു; ബഞ്ചി ജമ്പിങ്ങിനിടെ 21 കാരി 130 അടി താഴ്ചയിലേക്ക് വീണു മരിച്ചു