ജസ്പ്രീത് ബുംറ, രാം ചരൺ

 
Entertainment

ബുംറ മുകച്ച ഫുട്ബോൾ കളിക്കാരനെന്ന് രാം ചരൺ, അബദ്ധം സോഷ്യൽ മീഡിയയിൽ വൈറൽ, പിന്നാലെ മാപ്പ് പറഞ്ഞ് താരം

താൻ ചില സമയങ്ങളിൽ പേരുകൾ മറന്നുപോകും എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ താരം പറഞ്ഞത്

Manju Soman

പുതിയ സിനിമയായ പെഡ്ഡിയുടെ പ്രമോഷനിടെ നടൻ രാം ചരണിന് പറ്റിയത് വമ്പൻ അബദ്ധം. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ ഫുട്ബോൾ കളിക്കാരൻ എന്നു വിളിച്ച് താരം. സംഭവം ട്രോളുകളിൽ നിറഞ്ഞതോടെ ക്ഷമാപണവുമായി താരം രംഗത്തെത്തി.

പെഡ്ഡിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽവച്ചാണ് സംഭവമുണ്ടായത്. പരിപാടിയുടെ അവതാരകൻ രാം ചരണുമായി റാപ്പിഡ് ഫയർ കളിച്ചു. ഇന്ത്യയിലെ പ്രമുഖ കളിക്കാരുടെ പേരുകൾ പറഞ്ഞ് അവരേക്കുറിച്ച് സംസാരിക്കുക എന്നതായിരുന്നു ഗെയിം. സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോനി, രോഹിത് ശർമ, വിരാട് കോലി എന്നിവരേക്കുറിച്ചെല്ലാം താരം പറഞ്ഞു. പിന്നാലെയാണ് ബുംറയുടെ പേര് പറഞ്ഞത്.

'ജസ്പ്രീത് ബുംറ ജീ, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്. നിങ്ങൾ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. ലവ് യൂ സാർ.'- എന്നാണ് രാം ചരൺ പറഞ്ഞത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ താരത്തെ ട്രോളിക്കൊണ്ട് നിരവധി പേർ എത്തി. ഇതോടെയാണ് ക്ഷമാപണവുമായി താരം എത്തിയത്. താൻ ചില സമയങ്ങളിൽ പേരുകൾ മറന്നുപോകും എന്നാണ് എക്സിൽ പങ്കുവച്ച കുറിപ്പിൽ താരം പറഞ്ഞത്.

ഉഫ്... ഞാൻ സത്യമായിട്ടും ചില സമയങ്ങളിൽ പേരുകൾ മറക്കും. മാറിപ്പോയതിന് മാപ്പു പറയുന്നു ജസ്പ്രിപ് ബുംറ ജീ. പരിപാടിയുടെ ആവേശത്തിനിടെയിൽ സംഭവിച്ച മനുഷ്യസഹജമായ ഒരു തെറ്റാണ്. ഞാൻ നിങ്ങളെ വളരെ അധികം ബഹുമാനിക്കുന്നുണ്ട്. നിങ്ങളുടെ കളിയുടെ ആരാധകനാണ് ഞാൻ.. എല്ലാ ഇന്ത്യക്കാർക്കും നിങ്ങളിൽ അഭിമാനമാണ്.- രാം ചരൺ കുറിച്ചു.

ഇത് കൂടാതെ മറ്റൊരു അബദ്ധം കൂടി ചടങ്ങിൽ രാം ചരണിന് പറ്റിയിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് പരിപാടി നടന്നത്. എന്നാണ് ബിഹാറിലുള്ള ആളുകളായി തെറ്റിദ്ധരിച്ച് താരം അഭിസംബോധന ചെയ്യുകയായിരുന്നു. പിന്നീട് അവതാരകൻ ഇത് തിരുത്തി.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്