അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ആരാധ്യ; ശ്രദ്ധേയമായി രാം ഗോപാൽ വർമയുടെ ‘സാരി’

 
Entertainment

അരങ്ങേറ്റത്തിൽ ഞെട്ടിച്ച് ആരാധ്യ; ശ്രദ്ധേയമായി രാം ഗോപാൽ വർമയുടെ ‘സാരി’

സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്‍റെ കഥയാണ് പറയുന്നത്.

നീതു ചന്ദ്രൻ

രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. മലയാളിയായ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കിയിരുന്നു. രവി വർമ നിർമിച്ച് ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്‍റെ കഥയാണ് പറയുന്നത്.

ശബരിയാണ് ഫോട്ടോഗ്രാഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ഇതിനോടകം റിലീസ് ചെയ്തു. പിആർഒ: പി.ശിവപ്രസാദ്

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്