അൻസിബ ഹസൻ.

 

File

Entertainment

"സുപ്രീം കോടതി വരെ പോകാനും തയാർ"; ‌മാപ്പെഴുതി നൽകാൻ നിർബന്ധിച്ചുവെന്ന് അൻസിബ

ലക്ഷ്മിപ്രിയയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസിന് ഇപ്പോഴാണോ മനസിലായതെന്ന് അൻസിബ ചോദിച്ചു.

നീതു ചന്ദ്രൻ

കൊച്ചി: പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ സുപ്രീം കോടതി വരെ പോകാനും തയാറാണെന്ന് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയയുടെയും അൻസിബയുടെയും പരാതിയിൽ കഴമ്പില്ലെന്നും അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും കാണിച്ചു കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് അൻസിബ പ്രതികരിച്ചത്.

ലക്ഷ്മിപ്രിയയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസിന് ഇപ്പോഴാണോ മനസിലായതെന്ന് അൻസിബ ചോദിച്ചു. തന്നെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും വേണ്ടി മാത്രമാണ് അങ്ങനെയൊരു വ്യാജ പരാതി നൽകിയത്. മാത്രമല്ല മാപ്പ് എഴുതി നൽകാനും പൊലീസ് നിർബന്ധിച്ചു. സ്റ്റേഷനിൽ നിന്ന് പുറത്തു പോകുന്നതിനായി താൻ ഖേദപ്രകടനം എഴുതി നൽകാൻ തയാറായി.

എന്നാൽ അതിനൊപ്പം എസ് ഐ രേഷ്മ തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ രണ്ട് വരി കൂടി എഴുതി ചേർത്തെന്നും അതിന് ആരാണ് അധികാരം നൽകിയതെന്ന് വ്യക്തമാക്കണെന്നും അൻസിബ പറയുന്നു.

എസ്ഐയുടെ മുറിയിൽ ലക്ഷ്മിപ്രിയയും ഫോണിലൂടെ അവരുടെ ഭർത്താവ് ജയേഷും ചേർന്നാണ് തന്നെ ചോദ്യം ചെയ്തത്. ഇത്തരത്തിലാണോ ജനാധിപത്യരാജ്യത്ത് ഒരാളെ ചോദ്യം ചെയ്യുക. എസ്ഐയും ലക്ഷ്മിപ്രിയയും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. മാത്രമല്ല ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനെതിരേ എഫ്ഐആർ ഇട്ടിട്ടുണ്ടെന്ന് പൊലീസ് തന്നോട് കള്ളം പറഞ്ഞുവെന്നും നടി ആരോപിക്കുന്നു.

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി