Entertainment

കിംഗ് ഒഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകക്ക് സ്വന്തമാക്കി സോണി മ്യൂസിക്

ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്

MV Desk

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്‍റർടെയ്നർ ചിത്രം “കിംഗ് ഒഫ് കൊത്ത”യുടെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകക്ക് സ്വന്തമാക്കി സോണി മ്യൂസിക്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. 95 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങ് കരൈക്കുടിയിൽ പൂർത്തിയാക്കി. ദുൽഖറിന്‍റെ എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഒഫ് കൊത്ത. വരുന്ന ഓണത്തിന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഒഫ് കൊത്ത പറയുന്നത്.

ഛായാഗ്രഹണം - നിമീഷ് രവി, സ്ക്രിപ്റ്റ് - അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ - ശ്യാം ശശിധരൻ, മേക്കപ്പ് - റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, സ്റ്റിൽ - ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഒഫ് കൊത്ത സമാനതകളില്ലാത്ത ദൃശ്യാനുഭവമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡിജിറ്റൽ മാർക്കറ്റിംഗ് -അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ - പ്രതീഷ് ശേഖർ.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു