.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Entertainment

'നമ്മള്‍ അത്ര ക്ലീന്‍ അല്ല'; "രേഖ" ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്, ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ്

Renjith Krishna

വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിൻ്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസറിങ് ബോർഡ് നൽകിയിരിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന "രേഖ" പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. കൂടാതെ ചിത്രത്തിലെ 'കള്ളി പെണ്ണേ..' എന്ന ഗാനം ഇപ്പോൾ റീലിസിൽ വൻതരംഗമായി കൊണ്ടിരിക്കുകയാണ്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ.വി എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 'കള്ളി പെണ്ണേ..' ഗാനം പാടിയിരിക്കുന്നത് മിലൻ.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് 'രേഖ'യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് "രേഖ" തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

കളത്തിലേക്ക് പിണറായി, റിയാസ്, ശൈലജ, ശ്യാമള

കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ്

"ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു, 26-ാം ദിവസം ദുര്‍ഭരണം അവസാനിക്കും": കെ.സി. വേണുഗോപാല്‍

സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി, നടപടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

സീറ്റുകൾ വച്ചുമാറില്ല, പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും തന്നെ