രേണു സുധി

 
Entertainment

"അൽ‌പ വസ്ത്രധാരിയായി കറക്കം, രേണു സുധി ദുബായിൽ അറസ്റ്റിൽ"; ഒടുവിൽ പ്രതികരണം!!

ഇനി തിരിച്ച് ദുബായിലേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നുമൊക്കെയായിരുന്നു വാർത്തകൾ വന്നത്

Namitha Mohanan

ദുബായിൽ അല്പവസ്ത്രധാരിയായി നടന്നതിന് അറസ്റ്റ് ചെയ്തുവെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് രേണു സുധി. ഇനി തിരിച്ച് ദുബായിലേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നുമൊക്കെയായിരുന്നു വാർത്തകൾ വന്നത്. താൻ ഇത്തരത്തിലുള്ള ഒരു കാര്യവും നടന്നിട്ടില്ലെന്നും ഇതെല്ലാം വ്യാജവാർത്തയാണെന്നുമാണ് രേണു സുധി പ്രതികരിച്ചത്. താൻ നിലവിൽ ദുബായിലാണെന്നും ഏപ്രിൽ 2 വരെ ഇവിടെ തന്നെ ഉണ്ടാവുമെന്നും രേണു പ്രതികരിച്ചു.

"ചില നാണംകെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾക്ക് പ്രചരിപ്പിക്കുന്നത്. ചിലരുടെയൊക്കെ വീഡിയോ കണ്ടിരുന്നു. എന്നെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിച്ചത്. നിലവിൽ ദുബായിലാണ്. ഏപ്രിൽ 2 വരെ ഇവിടെ തന്നെ ഉണ്ടാവും." - രേണു സുധി പറഞ്ഞു.

റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി ദുബായിലേക്ക് പോയത്.‌ അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നുമായുന്നു വീഡിയോയിൽ പരാമർശിച്ചിരുന്നത്.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

രോഹിത് ശർമ 2027 ലോകകപ്പ് കളിക്കുമോ? മുൻ ഇന്ത‍്യൻ താരത്തിന്‍റെ മറുപടി ഇങ്ങനെ

സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു; അപകടം ഹണിമൂൺ യാത്രയിൽ

ശബരിമല സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു