രേവതി 
Entertainment

രഞ്ജിത് തനിക്ക് നഗ്നചിത്രങ്ങൾ അയച്ചിട്ടില്ലെന്ന് രേവതി

തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകൾ പ്രചരിക്കുന്ന കാര്യം അറിഞ്ഞെന്നും എന്നാൽ അങ്ങനെ ഒരു ചിത്രം തനിക്ക് ലഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു

ചെന്നൈ: ലൈംഗിക പീഡന ആരോപണ പരാതി ഉന്നയിച്ച യുവാവിന്‍റെ നഗ്ന ചിത്രങ്ങൾ രഞ്ജിത്ത് തനിക്കയച്ചെന്ന ആരോപണം നിഷേധിച്ച് നടിയും സംവിധായികയുമായ രേവതി. തന്നെയും രഞ്ജിത്തിനെയും കുറിച്ച് വാർത്തകൾ പ്രചരിക്കുന്ന കാര്യം അറിഞ്ഞെന്നും എന്നാൽ അങ്ങനെ ഒരു ചിത്രം തനിക്ക് ലഭിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ ഫോട്ടോകൾ തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതേക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല- രേവതി പറഞ്ഞു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ യുവാവിനെ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും തന്‍റെ നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് രഞ്ജിത്ത് അയച്ചുകൊടുത്തെന്നുമാണ് യുവാവ് ആരോപിച്ചത്.

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

വീടിന്‍റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം; പ്രതി അറസ്റ്റിൽ

ഏഷ‍്യ കപ്പ്: യുഎഇ ടീമിൽ മലയാളി ഉൾപ്പെടെ 7 ഇന്ത്യൻ വംശജർ

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച്