Entertainment

രോമാഞ്ചം ഹിന്ദിയിൽ; 'കപ്കപി' മോഷൻ പോസ്റ്റർ പുറത്ത്| Video

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളും രണ്ടു യുവതികളെയും കാണാം

സൗബിൻ ഷാഹിർ, അജുൻ അശോകൻ തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം ഹിന്ദിയിലേക്ക്. 'കപ്കപി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്.

ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളും രണ്ടു യുവതികളെയും കാണാം. ബ്രാവോ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂണിൽ റിലീസിനെത്തും.

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ

റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം 2 പേർ മരിച്ചു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ