Entertainment

ആദ്യ ഗുജറാത്തി ചിത്രവുമായി നയൻതാരയും വിഘ്നേഷ് ശിവനും

ചിത്രം ഏപ്രിൽ 28-നു തിയെറ്ററുകളിലെത്തും

നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമിക്കുന്ന ഗുജറാത്തി ചിത്രം ശുഭ് യാത്ര റിലീസിനൊരുങ്ങുന്നു. ചിത്രം ഏപ്രിൽ 28-നു തിയെറ്ററുകളിലെത്തും. മനീഷ് സൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൽഹാർ താക്കർ, മൊനാൽ ഗജ്ജർ, ദർശൻ, ഹിദു കനോഡിയ, ജയ് ഭട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. സംവിധായകൻ തന്നെയാണു ചിത്രത്തിന്‍റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

നേരത്തെ തമിഴ് ചിത്രങ്ങൾ മാത്രമാണ് റൗഡി പിക് ചേഴ്സിന്‍റെ ബാനറിൽ നിർമിച്ചിട്ടുള്ളത്. നെട്രിക്കൺ, കാതുവാക്കുള്ള രണ്ടു കാതൽ, റോക്കി തുടങ്ങിയ ചിത്രങ്ങൾ റൗഡി പിക് ചേഴ്സിന്‍റെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതാദ്യമായാണ് മറ്റൊരു ഭാഷയിലേക്ക് പ്രൊഡക്ഷൻ കമ്പനി കടക്കുന്നത്. ശുഭ് ‍യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. റൗഡി പിക് ചേഴ്സിനൊപ്പം മനീഷ് സൈനിയും അമൃത പാണ്ഡെയും ചിത്രത്തിൽ നിർമാണ പങ്കാളികളാണ്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി