Entertainment

ആർആർആറിന് 4 പുരസ്കാരങ്ങൾ: വീണ്ടും അംഗീകാരം നേടി രാജമൗലി ചിത്രം

ഗോൾഡൻ ഗ്ലോബിലെ അവാർഡിനു ശേഷം രാജമൗലി(rajamouli) ചിത്രം ആർആർആർ(RRR) വീണ്ടും പുരസ്കാരത്തിളക്കത്തിൽ. 2023 എച്ച്സിഎ (HCA) ഫിലിം അവാർഡ്സിൽ നാലു പുരസ്കാരങ്ങളാണ് ആർആർആർ നേടിയത്. ലോസ് ഏഞ്ചലസിൽ നടന്ന ചടങ്ങിൽ രാജമൗലി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ബെസ്റ്റ് ഇന്‍റർനാഷണൽ ഫിലിം, ബെസ്റ്റ് ആക്ഷൻ ഫിലിം, സ്റ്റണ്ട്, ഒറിജിനൽ സോങ് വിഭാഗങ്ങളിലാണ് അംഗീകാരം നേടിയത്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷനാണു പരിപാടി സംഘടിപ്പിച്ചത്. ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി അർപ്പിക്കുന്നതായി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എസ് എസ് രാജമൗലി പ്രതികരിച്ചു.

ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ കിട്ടിയ ചിത്രമാണ് ആർആർആർ. നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനമാണു നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് പതിമൂന്നിനാണ് ഓസ്കർ പുരസ്കാര ചടങ്ങുകൾ.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ