ഓണത്തിന് അടിച്ചു പൊളിക്കാൻ സാഹസം വീഡിയോ സോങ്

 
Entertainment

ഓണത്തിന് അടിച്ചു പൊളിക്കാൻ സാഹസം വീഡിയോ സോങ്

ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിന്‍റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് പുരോഗമിക്കുന്നത്

വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനം. യൂത്തിന്‍റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമായ വിധത്തിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് പാട്ടൊരുക്കിയിരിക്കുന്നത്.

ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട് ഫെജോ, ഹിംന ഹിലാരി, ഹിനിത ഹിലാരി എന്നിവർ പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഓണ മൂഡിൽ എന്ന അനൗൺസോടെ എത്തുന്ന ഈ ഗാനം കേരളത്തിന്‍റെ പ്രധാന സ്ഥലങ്ങളെയൊക്കെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് പുരോഗമിക്കുന്നത്. മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും ലീഡ് ചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ തുടങ്ങിയ അഭിനേതാക്കളുടെ നിറഞ്ഞ സാന്നിദ്ധ്യവുമുണ്ട്.

ഓണക്കാലത്ത് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ താരനിരയോടെ എത്തുന്ന ഈ ചിത്രത്തിൽ ബാബു ആന്‍റണി, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, മേജർ രവി ഭഗത് മാനുവൽ, ജീവാ ജോസഫ്, കാർത്തിക്ക് യോഗി, ജാപി, ഹരി ശിവറാം, ടെസ്സാ ജോസഫ്, വർഷാരമേഷ്, ജയശ്രീ, ആൻ സലിം എന്നിവരും വേഷമിടുന്നു.

ഇവർക്കൊപ്പം നിർണായകമായ ഒരു കഥാപാത്രത്തെ അജു വർഗീസും അവതരിപ്പിക്കുന്നു. തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ