സൽമാൻ ഖാൻ 
Entertainment

ബിഗ് ബോസ് അവതരിപ്പിക്കാൻ സൽമാൻ ഖാൻ വാങ്ങുന്ന ഫീസ് കേട്ടാൽ ശരിക്കും ഞെട്ടും

പത്തു വർഷത്തിലേറെയായി സൽമാൻ ഖാൻ തന്നെയാണ് ബിഗ് ബോസ് ഹിന്ദി പതിപ്പിന്‍റെ അവതാരകൻ. അദ്ദേഹം വിട്ടുനിൽക്കുന്ന സമയത്ത് ഷോയുടെ റേറ്റിങ് കുത്തനെ ഇടിയുന്നതും പതിവാണ്

ബിഗ് ബോസ് ഹിന്ദിയുടെ പതിനെട്ടാം പതിപ്പിന്‍റെ അവതാരകൻ എന്ന നിലയിൽ സൽമാൻ ഖാൻ വാങ്ങുന്നത് 250 കോടി രൂപയെന്ന് റിപ്പോർട്ട്. 15 ആഴ്ചയാണ് ഒരു ബിഗ് ബോസ് സീസൺ. മാസത്തിൽ 60 കോടി രൂപയും കൂടാതെ ഒരു നിശ്ചിത തുകയും എന്ന നിലയിലാണ് 250 കോടി ലഭിക്കുക എന്നാണ് സൂചന.

കഴിഞ്ഞ സീസണിൽ എപ്പിസോഡിന് 12 കോടി രൂപ വീതമാണ് സൽമാൻ ഫീസ് ഈടാക്കിയിരുന്നത്. അതായത്, പ്രതിമാസം 50 കോടി രൂപ. പത്തു വർഷത്തിലേറെയായി സൽമാൻ ഖാൻ തന്നെയാണ് ബിഗ് ബോസ് ഹിന്ദി പതിപ്പിന്‍റെ അവതാരകൻ. അർഷാദ് വർസിയും സാക്ഷാൽ അമിതാഭ് ബച്ചനും അവതാരകർ ആയിരുന്നതിനെക്കൾ ജനപ്രീതിയാണ് സൽമാൻ എത്തിയതോടെ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്.

പ്രത്യേക കാരണങ്ങളാൽ സൽമാൻ വിട്ടുനിൽക്കുന്ന സമയത്തൊക്കെ ഷോയുടെ റേറ്റിങ് കുത്തനെ ഇടിയുന്നതും പതിവാണ്. അതിനാൽ തന്നെ എല്ലാ വർഷവും ഷോയുടെ നിർമാതാക്കൾ അദ്ദേഹത്തിന്‍റെ ഫീസ് ക്രമാനുഗതമായി വർധിപ്പിച്ചു വരുന്നു.

പതിനഞ്ച് വർഷം മുൻപ് ആദ്യമായി ബിഗ് ബോസ് ഷോയുടെ അവതാരകനാകുമ്പോൾ സൽമാൻ ഒരു സിനിമയ്ക്ക് ചാർജ് ചെയ്തിരുന്നത് അഞ്ച് കോടി രൂപ മുതൽ പത്ത് കോടി രൂപ വരെയാണ്. ഇപ്പോൾ ഒരു സിനിമയ്ക്ക് 150 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നു.

ഇതിനൊപ്പം, ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ടിവി അവതാരകരിൽ ഒരാൾ കൂടിയാണ് സൽമാൻ ഖാൻ. അമിതാഭ് ബച്ചനും കപിൽ ശർമയും മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ റേഞ്ചിലുള്ളവർ.

''കടുത്ത നടപടിയുണ്ടാവും, പൊലീസ് സ്റ്റേഷനിൽ നല്ല സമീപനമുണ്ടാവണം''; കസ്റ്റഡി മർദനത്തിൽ ഡിജിപി

ധർമസ്ഥലക്കേസിൽ ലോറി ഉടമ മനാഫിന് അന്വേഷണ സംഘം നോട്ടീസയച്ചു

അനിൽ‌ അംബാനിയുടെ വായ്പ അക്കൗണ്ടുകൾ 'ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തി

പത്തനംതിട്ടയിൽ ഭാര‍്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന