'നാട്ടുകാർ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്നാണ്': ദുരൂഹതയുണർത്തി 'സംഭവം അദ്ധ്യായം ഒന്ന്' ട്രെയിലർ

 
Entertainment

'നാട്ടുകാർ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്നാണ്': ദുരൂഹതയുണർത്തി 'സംഭവം അദ്ധ്യായം ഒന്ന്' ട്രെയിലർ

കാടിനെ പശ്ചാത്തലമാക്കി എടുത്തിരിക്കുന്ന ചിത്രം മിസ്റ്ററി ഫാന്‍റസി ത്രില്ലറാണ്

Manju Soman

ദുരൂഹത നിറച്ച് സംഭവം അദ്ധ്യായം ഒന്ന് ട്രെയിലർ. ചെയ്യുന്ന കാടിനെ പശ്ചാത്തലമാക്കി എടുത്തിരിക്കുന്ന ചിത്രം മിസ്റ്ററി ഫാന്‍റസി ത്രില്ലറാണ്. ജിത്തു സതീശൻ മംഗലത്താണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

കേരള - തമിഴ്നാട് ബോർഡറിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. കാട്ടിനുള്ളിൽ പലരുടേയും തിരോധാനവും അതിന്‍റെ പിന്നിലെ ദുരൂഹതകളുമാണ് ചിത്രം പറയുന്നത്. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീംജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പാലക്കാട്, തിരുവനന്തപുരം, വൈക്കം,വെള്ളൂർ എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് ആറിന് ചിത്രം പ്രദർശനത്തിനെത്തും

നല്ല സിനിമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി,ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ - പ്രൊഡ്യൂസർ- നവീൻ ഊട്ടയും, എക്സിക്കുട്ടീവ് പ്രൊഡ്യൂ മ്പർ - ആഷ്ന റഷീദുമാണ്. ഛായഗ്രഹണം നവീൻ നജോസ്, എഡിറ്റിങ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീരസനീഷ്, കലാസംവിധാനം -സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്‌റഫ്‌ ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ.എൻ.,ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ എടവണ്ണപ്പാറ.

ഉദയകുമാർ ഉരുട്ടിക്കൊല കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയിൽ

വിരാട് കോലി ലൈക്ക് അടിച്ച ആ ജർമൻ മോഡൽ‌ ആര്?

ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന കേസ്; രണ്ടാംപ്രതിക്ക് ജീവപര്യന്തവും പിഴയും, ഭർത്താവിനെ വെറുതെവിട്ടു

വനിതാ സംവരണം; കറുപ്പണിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം, സീറ്റ് വർധന വേണ്ട, മണ്ഡല പുനർ നിർണയം മതി

തൊഴിൽ രഹിതരായ ബിരുദധാരികൾ‌ക്ക് മാസം 4,000 രൂപ, സൗജന‍്യ വൈദ‍്യുതി; വാഗ്ദാനങ്ങളുമായി ടിവികെയുടെ പ്രകടന പത്രിക