വഴിയിൽ വച്ച് കാണുമ്പോൾ കൈ കാണിക്കും, അത് സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരൻ അല്ല

 
Entertainment

വഴിയിൽ വച്ച് കാണുമ്പോൾ കൈ കാണിക്കും, അത് സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരൻ അല്ല

സന്തോഷിന്‍റെ വിയോഗവാർത്ത അറിഞ്ഞ് സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്ന വയോധികന്‍റെ വിഡിയോ ആണ് വൈറലായത്

Manju Soman

നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ തമിഴ്നാട് സ്വദേശിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സന്തോഷിന്‍റെ വിയോഗവാർത്ത അറിഞ്ഞ് സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്ന വയോധികന്‍റെ വിഡിയോ ആണ് വൈറലായത്. സന്തോഷിന്‍റെ വീട്ടിലെ ജോലിക്കാരനാണ് ഇദ്ദേഹം എന്നാണ് ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സന്തോഷിന്‍റെ വീട്ടിലെ യഥാർഥ ജോലിക്കാരൻ രംഗത്തെത്തിയിരിക്കുകയാണ്.

സന്തോഷ് നായരുടെ വീടിനു അടുത്തുള്ള വീട്ടിൽ ജോലി ചെയ്യുന്ന ആളാണ് ഇയാൾ. സന്തോഷ് നായരുമായി വഴിയിൽ വച്ച് കാണുമ്പോഴുള്ള പരിചയമാണ് ഉള്ളത്. വഴിയിൽ കാണുമ്പോൾ കൈ കാണിക്കുമായിരുന്നു. കാണുന്നവരോടെല്ലാം വളരെ സ്നേഹത്തോടെ മാത്രം ഇടപെടുന്ന സ്വഭാവമായിരുന്നു സന്തോഷിന്‍റേതെന്നും ആ ഒരു പരിചയമാണ് ആ വയോധികന്‍റെ വൈകാരിക പ്രതികരണത്തിനു കാരണമെന്നും ജോലിക്കാരൻ വെളിപ്പെടുത്തുന്നു. ഇക്കാര്യം സന്തോഷ് നായരുടെ ഭാര്യയോടും മകളോടും ചോദിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വില്ലൻ വേഷങ്ങളിലൂടെയും മറ്റും ശ്രദ്ധേയനായ സന്തോഷ് നായർ മെയ് അഞ്ചിന് പത്തനംതിട്ടയിൽവച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പരിചയക്കാരനായ വയോധികൻ എത്തി അലമുറയിട്ട് കരഞ്ഞത്. ഇതിന്‍റെ വിഡിയോ വൈറലാവുകയായിരുന്നു.

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ

ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; ആരോഗ്യവകുപ്പിന് ആശ്വാസം

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video