സാറ അർജുൻ, മധുബാല

 
Entertainment

'ഇന്ത‍്യൻ സിനിമയിലെ മെർലിൻ മൺറോ'; മധുബാലയായി വേഷമിടാൻ സാറ അർജുൻ

സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ചിത്രത്തിൽ ഐതിഹാസിക താരം മധുബാലയായി എത്തുന്നത് സാറയാണെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി മല‍യാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സാറ അർജുൻ. പിന്നീട് ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ രൺവീർ സിങ് ചിത്രം ധുരന്ധറിലൂടെയാണ് സാറ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ചിത്രത്തിൽ ഐതിഹാസിക താരം മധുബാലയായി എത്തുന്നത് സാറയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ ചിത്രം വർഷാവസാനത്തോടെ തിയെറ്ററിലെത്തുമെന്നാണ് കരുതുന്നത്.

മധുബാലയുടെ ബയോപിക്കായിരിക്കും ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അഭിനയമികവ് കൊണ്ടും സൗന്ദര‍്യം കൊണ്ടും ബോളിവുഡിൽ രണ്ടു പതിറ്റാണ്ടിലേറെ കാലം തിളങ്ങിയ മധുബാലയായി സാറ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ഇന്ത‍്യൻ സിനിമയിലെ മെർലിൻ മൺറോ എന്നായിരുന്നു ആരാധകർ മധുബാലയെ വിശേഷിപ്പിച്ചിരുന്നത്.

എൽദോസ് കുന്നപ്പിള്ളി പ്രതിയായ ബലാത്സംഗക്കേസ്; പരാതിക്കാരി മൊഴി മാറ്റി

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ