ഇന്ദ്രൻസും ശങ്കറും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. 
Entertainment

ഇന്ദ്രൻസിന്‍റെയും ശങ്കറിന്‍റെയും മുഖങ്ങളുമായി 'ഒരു വാതിൽ കോട്ട' ആദ്യ പോസ്റ്റർ

നിഗൂഢതകൾ നിറഞ്ഞ 'ഒരു വാതിൽകോട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

VK SANJU

ബാബു ഫുട്ട്‌ലൂസേഴ്സ് നിർമിച്ച് ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ക്രൈം ഹൊറർ ത്രില്ലർ ചിത്രം 'ഒരു വാതിൽകോട്ട'യുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി. കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് (ബ്ളൂമൗണ്ട്) പോസ്റ്റർ കൈമാറിയാണ് പ്രകാശനകർമം നിർവഹിച്ചത്.

സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചില ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. വിനായകൻ എന്ന വ്യത്യസ്ഥ കഥാപാത്രമായി ഇന്ദ്രൻസും ശ്രീറാം എന്ന കോളേജ് പ്രൊഫസറായി ശങ്കറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സീമ, ചാർമിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം -ബാബു രാജേന്ദ്രൻ, കഥ തിരക്കഥ - അഖിലൻ ചക്രവർത്തി, എഡിറ്റിംഗ് കളറിസ്റ്റ് - വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം - മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം - വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ, ചമയം - അനിൽ നേമം, ഉദയൻ, അശ്വതി, സെക്കന്‍റ് യൂണിറ്റ് ഛായാഗ്രാഹകൻ - കിഷോർലാൽ(വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ് - ശ്രീജിത്ത് കലൈയരശ്, കോറിയോഗ്രാഫി -സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിവിൻ മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ -അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ - ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ, ഡിസൈൻസ് -സനൂപ് വാഗമൺ, പിആർഓ - അജയ് തുണ്ടത്തിൽ.

ഒരു വാതിൽ കോട്ട

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി; പുതിയ പഠനം നടത്തണമെന്ന് ഹൈക്കോടതി

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര