ആശാ ഭോസ്‌ലെ

 
Entertainment

നാദം നിലച്ചു; ആശാ ഭോസ്‌ലെക്ക് വിട

വിവിധ ഭാഷകളിലായി പതിനായിരത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

നീതു ചന്ദ്രൻ

മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. പ്രശസ്ത ഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ്. ശനിയാഴ്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മകൻ ആനന്ദ് ഭോസ്‌ലെയാണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടത്തുമെന്നും ആനന്ദ് പറഞ്ഞു.

സംഗീത മേഖലയിൽ 80 വർഷത്തിലേറെ പരിചയസമ്പത്തുള്ള ബഹുമുഖ പ്രതിഭയാണ് ആശ ഭോസ്‌ലേ. വിവിധ ഭാഷകളിലായി പതിനായിരത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

ദാദാസാഹെബ് ഫാൽക്കെ അവാർഡ്, പത്മവിഭൂഷൺ, ദേശീയ ചലചിത്ര അവാർഡുകൾ എന്നിവയ്ക്ക് അർഹയായിട്ടുണ്ട്.

ഖജ്‌ര മൊഹബ്ബത്ത് വാല, രംഗീല രേ, ദിൽ ചീസ് ക്യാസ് ഹേ, പിയ് തു അബ് തോ ആജ തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം ആശയുടെ ശബ്ദത്തിൽ പിറന്നതാണ്. 1943ൽ മറാത്തി ചിത്രമായ മജ്ഹബാലിൽ ചലാ ചലാ നവ് ബാല എന്ന ഗാനം ആലപിച്ചാണ് ആശ സിനിമാ ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഉമ്രാവോ ജാനിലൂടെ 1981ലാണ് ആദ്യമായി ദേശീയ പുരസ്കാരം നേടിയത്. 1988ൽ രണ്ടാമതും ദേശീയ പുരസ്കാരം തേടിയെത്തി. 2022ൽ ജാക്കി ഷറോഫിന്‍റെ ലൈഫ്സ് ഗൂഡിനു വേണ്ടിയാണ് അവസാനമായി പാടിയത്.

പതിനാറാം വയസിൽ ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ മൂന്നു മക്കളുണ്ട്. പക്ഷേ ദാമ്പത്യം അധികം നീണ്ടു നിന്നില്ല. 1960ൽ ഇരുവരും പിരിഞ്ഞു. 20 വർഷത്തിനു ശേഷം സംഗീത സംവിധായകൻ രാഹുൽ ദേവ് ബർമാനെ വിവാഹം കഴിച്ചു. ആശയുടെ മകൾ വർഷ 2012ൽ ജീവനൊടുക്കി. മകൻ ഹേമന്ത് 2015ൽ കാൻസർ ബാധിച്ച് മരിച്ചു. ഇളയ മകൻ ആനന്ദിനൊപ്പമാണ് ആശ താമസിച്ചിരുന്നത്.

കോളെജ് ഡേയിൽ പങ്കെടുക്കാത്തവർക്ക് പിഴ ചുമത്തി സർക്കുലർ; സംഭവം ചർച്ചയായതോടെ പിൻവലിക്കാൻ വിസിയുടെ നിർദേശം

''ശോഭാ സുരേന്ദ്രന് തീവ്രവാദ ബന്ധമുണ്ട്''; ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാർ

ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; നിതിൻ രാജിന്‍റെ മരണത്തിൽ കേസെടുത്ത് മനുഷ‍്യാവകാശ കമ്മിഷൻ, അന്വേഷണത്തിന് ഉത്തരവ്

"കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം"; ജോയ് മാത്യുവിന് മറുപടി നൽകി തോമസ് ഐസക്

കെജിപി 2 വിന് നാലു മക്കൾ; കുനോ ദേശീയോദ്യാനത്തിൽ പുലിക്കുഞ്ഞുങ്ങൾ ജനിച്ചു