ഒന്നിച്ച് പാടി സിത്താര കൃഷ്ണകുമാറും സൂര്യനാരായണനും

 
Entertainment

ഒന്നിച്ച് പാടി സിത്താര കൃഷ്ണകുമാറും സൂര്യനാരായണനും

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് "എന്ന ചിത്രത്തിലെ ഗാനമാണ്, സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും ചേർന്ന് ആലപിച്ചത്.

ഗായിക സിത്താര കൃഷ്ണകുമാറും, റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ സൂര്യനാരായണനും ഒരു ഗാനത്തിനു വേണ്ടി ഒന്നിച്ചത് കൗതുകമുണർത്തി. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന "കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് "എന്ന ചിത്രത്തിലെ ഗാനമാണ്, സിത്താര കൃഷ്ണകുമാറും, സൂര്യനാരായണനും ചേർന്ന് ആലപിച്ചത്. വയലാർ ശരത്ചന്ദ്രവർമ്മയാണ് ഗാനരചന നിർവ്വഹിച്ചത്.

അജയ് രവി സംഗീത സംവിധാനം നിർവ്വഹിച്ചു. എറണാകുളം സോണിക്ക് സ്റ്റുഡിയോയിലാണ് ഗാനം റെക്കാർഡ് ചെയ്തത്. അരിസ്റ്റോ സുരേഷ് പാടി അഭിനയിക്കുന്ന മറ്റൊരു ഗാനവും ചിത്രത്തിലുണ്ട്. കൂടാതെ നടൻ ചേർത്തല ജയൻ ആദ്യമായി സിനിമയ്ക്കു വേണ്ടി പാടുന്ന ഒരു മഴ പാട്ടും ചിത്രത്തിലുണ്ട്.

കരുനാഗപ്പള്ളി നാടകശാല ഇന്‍റർനാഷണൽ മൂവീസിനു വേണ്ടി കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു ഛായാഗ്രഹണം -വിനോദ് . ജി. മധു, ഗാന രചന - വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം - അജയ് രവി,എഡിറ്റിംഗ് - വിഷ്ണു ഗോപിനാഥ് പി.ആർ.ഒ - അയ്മനം സാജൻ .

കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്