പാട്ടുപാടിയും കുശലം പറഞ്ഞും! ശ്രീനിവാസന്‍റെ 40-ാം ചരമദിനം വയോജനങ്ങൾക്കൊപ്പം ചെലവിട്ട് കുടുംബം | Video
മലയാളത്തിന്‍റെ പ്രിയ നടൻ ശ്രീനിവാസന്‍റെ 40-ാം ചരമദിനത്തിൽ ബത്ലഹേം ജറിയാട്രിക് കെയർ ഹോമിലെത്തി കുടുംബം. ഭാര്യ വിമല, മക്കളായ ധ്യാൻ, വിനീത്, അവരുടെ ഭാര്യമാരും മക്കളുമാണ് വയോജന കേന്ദ്രമായ കെയർ ഹോം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകുകയും ചെയ്തത്.
അന്തേവാസികളായ വയോജനങ്ങളെ നേരിട്ടെത്തിക്കാണുകയും സംസാരിക്കുകയും ചെയ്തു. അതിനിടെ കിടപ്പു രോഗിയായ ഒരു അമ്മയ്ക്ക് പാട്ടു കേൾക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് വിനീത് പാട്ടുപാടിക്കൊടുക്കുന്നതിന്‍റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
പാട്ടുപാടിയും കുശലം പറഞ്ഞും! ശ്രീനിവാസന്‍റെ 40-ാം ചരമദിനം വയോജനങ്ങൾക്കൊപ്പം ചെലവിട്ട് കുടുംബം | Video
ഡിസംബർ 20 നാണ് മലയാളത്തിന്‍റെ മഹാ നടൻ ശ്രീനിവാസൻ അന്തരിക്കുന്നത്. ഏറെ നാളുകളായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എന്നും സാധാരണക്കാർക്കൊപ്പം നിൽക്കുകയും സാധാരണക്കാരനായി ജീവിക്കുകയും ചെയ്ത ശ്രീനിവാസന്‍റെ ചരമദിനവും അതേപാതയിലൂടെ മക്കൾ ചെലവഴിച്ചു എന്നത് ശ്രദ്ധേയമാണ്.