സണ്ണി ഡിയോൾ

 
Entertainment

രൺബീർ കപൂറിന്‍റെ രാമായണത്തിൽ ഹനുമാൻ ഇല്ലേ?

രൺബീർ കപൂർ രാമനവും സായ് പല്ലവി സീതയുമാകുന്ന രാമായണം സിനിമയിൽ ഹനുമാന് 15 മിനിറ്റ് മാത്രമാണ് സ്ക്രീൻ ടൈം എന്ന സൂചന

MV Desk

രൺബീർ കപൂർ രാമനവും സായ് പല്ലവി സീതയുമാകുന്ന രാമായണം സിനിമയിൽ ഹനുമാന് 15 മിനിറ്റ് മാത്രമാണ് സ്ക്രീൻ ടൈം എന്ന സൂചന. സണ്ണി ഡിയോളാണ് ഹനുമാന്‍റെ വേഷത്തിൽ അഭിനയിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗത്തിലായിരിക്കും ഹനുമാന്‍റെ റോൾ കൂടുതൽ പ്രധാനമാകുക എന്നാണ് റിപ്പോർട്ടുകൾ.‌

യഷ് അവതരിപ്പിക്കുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടു പോയ ശേഷം, രാമലക്ഷ്മണൻമാരെ സഹായിക്കാമെന്ന വാഗ്ദാനവുമായി ഹനുമാൻ എത്തുന്നിടത്ത് സിനിമയുടെ ആദ്യഭാഗം പൂർത്തിയാകുമെന്നാണ് വിവരം. അതിനാലാണ് സണ്ണി ഡിയോളിന്‍റെ ഹനുമാൻ വേഷം പരിമിതമാകുന്നത്.

2027ലെ ദീപാവലിക്ക് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന രണ്ടാം ഭാഗത്തിലാണ് രാമ-രാവണ യുദ്ധം അടക്കം കൂടുതൽ ആക്ഷൻ രംഗങ്ങൾ വരുന്നത്. ഹനുമാന് ഇതിൽ മുഴുനീള വേഷവുമുണ്ടാകും.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്

ഭിന്നശേഷി അധ്യാപക നിയമനം: സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ