Entertainment

വിക്രമിനൊപ്പം 'ചിയാൻ 62' ൽ സുരാജ് വെഞ്ഞാറമൂടും

പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ സുരാജ് വെഞ്ഞാറമൂട് തമിഴിലേക്കും അരങ്ങേറ്റം കുറിക്കുന്നു. വിക്രമിന്‍റെ 'ചിയാൻ 62' എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായാണ് അരങ്ങേറ്റം.

എസ്.യു അരുൺകുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ എസ്ജെ സൂര്യ ഉൾപ്പെടെയുള്ള താരങ്ങൾ 'ചിയാൻ 62' വിൽ അണിനിരക്കുന്നുണ്ട്. എച്ച്ആർ പിക്ചേഴ്സിന്‍റെ ബാനറിൽ റിയ ഷിബു നിർമിക്കുന്ന ചിയാൻ 62 വിന്‍റെ പ്രീ പ്രൊഡ‍ക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 2024 ഏപ്രിലിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്‍റെ നിർമാതാക്കൾ പറഞ്ഞു.

'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ഡ്രൈവിംഗ് ലൈസൻസ്', ജനഗണമന, ദി ഗ്രേറ്റ് കിച്ചൻ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം മലയാളത്തിനു പുറത്തും സുരാജിന് പേര് നേടിക്കൊടുത്തിരുന്നു.

5-0: ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിനെ തൂത്തുവാരി

ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു

ബാബറി പൂട്ട് പച്ചനുണ; കോടതി വിധി മാനിക്കും: പ്രിയങ്ക

ഭൂമി തരംമാറ്റം: തട്ടിപ്പിനു പിന്നിൽ വിരമിച്ച ഉദ്യോഗസ്ഥരും

വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു