വിജയ് , തൃഷ

 
Entertainment

"പ്രണയം വിളിച്ചറിയിക്കാനുള്ളതാണ്"; വിമർശനങ്ങൾക്ക് മറുപടിയുമായി തൃഷ

സത്യപ്രതിജ്ഞ ചടങ്ങിനെത്തിയതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു തൃഷയുടെ പ്രതികരണം

Namitha Mohanan

കുറച്ചു കാലങ്ങളായി സിനിമ - രാഷ്ട്രീയ ലേകത്തേയും സോഷ്യൽ മീഡിയയിലേയും പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നാണ് തൃഷ - വിജയ് ബന്ധം. വിജയ്‌യും സംഗീതയുമായുള്ള വിവാഹ ജീവിതം തകർന്നതും തൃഷയുമായി വിജയ് അടുപ്പത്തിലാണെന്ന വാർത്തയും അതിവേഗമാണ് വ്യാപിച്ചത്. ഇത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.

ഞായറാഴ്ച തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലെ തൃഷയുടെ സാന്നിധ്യമാണ് ചർച്ചയാവുന്നത്. നിരവധി പേരാണ് ഇതിനെതിരേ വിമർശനവുമായി എത്തിയത്. ഇപ്പോഴിതാ, വിമർശനങ്ങൾക്ക് മറുപടി എന്നോണം പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് തൃഷ. ചടങ്ങിനെത്തിയ അതേ സാരിയിലുള്ള ചിത്രങ്ങൾക്കൊപ്പം 'ദ ലവ് ഈസ് ഓള്‍വെയ്‌സ് ലൗഡര്‍' ( പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്ന അടിക്കുറിപ്പും തൃഷ നൽകിയിട്ടുണ്ട്.

പിന്നാലെ വിമർശനവുമായി നിരവധി കമന്‍റുകളാണ് എത്തിയത്. വിജയ് തന്നെയാണ് മിക്ക കമന്‍റുകളിലേയും ചര്‍ച്ചാ വിഷയമെന്നത് ശ്രദ്ധേയമാണ്. വിജയ്‌യെ നിങ്ങൾ വെറുതെ വിടൂ, നിങ്ങളെന്തൊരു മോശം സ്ത്രീയാണ്, എന്തൊരു ധൈര്യമാണ്, പാവം വിജയ് തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിനു താഴെ എത്തുന്നത്.

ഏറ്റുമാനൂർ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണമെന്ന് ഹൈക്കോടതി; ചെമ്പ് പാളിയെന്ന് ഭക്തന്‍റെ പരാതി

വിലങ്ങാട് വനത്തില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസ്

ഹെൽമറ്റില്ലാതെ വണ്ടിയോടിക്കുന്നതിനിടെ മരച്ചില്ല തലയിൽ വീണു; യാത്രക്കാരൻ കോമയിൽ|Video

കുരങ്ങുകൾ കൂട്ടത്തോടെ ചുറ്റും കൂടി; ഭ‍യന്നോടിയ യുവതി പാറക്കെട്ടിൽ വീണ് മരിച്ചു

അശ്ലീല സംഭാഷണങ്ങൾ തിയെറ്ററിൽ പ്രദർശിപ്പിച്ചു; 'മോളിവുഡ് ടൈംസ് നിർമാതാവിനെ ചോദ്യം ചെയ്യുന്നു