തഗ്ഗുമായി ധ്യാൻ വരുന്നു; ചിത്രീകരണം പൂർത്തിയായി

 
Entertainment

തഗ്ഗുമായി ധ്യാൻ വരുന്നു; ചിത്രീകരണം പൂർത്തിയായി

ചിത്രം മേയ് 30ന് പ്രദർശനത്തിനെത്തും.

ഇൻവസ്റ്റിഗേഷൻ ജോണറിൽ നവാഗതനായ ബാലു എസ്.നായർ, തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ് 143/24 എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്ലാൻ ബാലു - എന്‍റർടൈൻമെന്‍റ് സിന്‍റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമിക്കുന്ന ചിത്രം ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കഥയാണ്.

ആലപ്പുഴയിലും പരിസരങ്ങളിലുമായാണ് ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്.

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ് ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി, ജോൺ ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - നിഹാസ് - സന്തോഷ്, സംഗീതം -എബി ഡേവിഡ്, ഛായാഗ്രഹണം - ജഗൻ പാപ്പച്ചൻ, എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് 30ന് പ്രദർശനത്തിനെത്തും.

ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു | Video

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ; കേസ് എൻഐഎ കോടതിയിലേക്ക്

അഞ്ചാം ടെസ്റ്റിനു സ്റ്റോക്സ് ഇല്ല; ഇംഗ്ലണ്ട് ടീമിൽ നാല് മാറ്റങ്ങൾ

ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

വടകരയിൽ വീട്ടിൽ നിന്നും പ്ലസ്‌ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി