Entertainment

തുരുത്ത് മാർച്ച് 31 ന് റിലീസ് ചെയ്യും

മൺസൂൺ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തുരുത്ത് മാർച്ച് 31 ന് തിയെറ്ററുകളിലെത്തും. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്ത അഭയാർത്ഥി കുടുംബത്തിന്‍റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയാണ് തുരുത്ത് വിഷയമാക്കുന്നത്.

നടൻ സുധീഷാണു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ , ഷാജഹാൻ തറവാട്ടിൽ, KPAC പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ ശക്തികുളങ്ങര, പ്രസന്ന എന്നിവരാണ് മറ്റഭിനേതാക്കൾ.

ബാനർ -യെസ് ബി ക്രീയേറ്റീവ്, ക്വയിലോൺ ടാക്കീസ് പ്രൊഡക്ഷൻ, നിർമ്മാണം - സാജൻ ബാലൻ, സുരേഷ് ഗോപാൽ, എക്സി: പ്രൊഡ്യൂസേഴ്സ് - നാസർ അബു, ഗാഥ സുനിൽകുമാർ , സംഭാഷണം - അനിൽ മുഖത്തല, ഛായാഗ്രഹണം - ലാൽ കണ്ണൻ വിതരണം -72 ഫിലിം കമ്പനി റിലീസ്. പിആർഒ അജയ് തുണ്ടത്തിൽ.

പാക് അധീന കശ്മീരിൽ സൈനിക നടപടിക്കില്ല: രാജ്‌നാഥ് സിങ്

വേനൽ ചൂടിന് ആശ്വസമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും: 6 ജില്ലകളിൽ മുന്നറിയിപ്പ്

ഐസിഎസ്ഇ 10, ഐഎസ്സി 12 ക്ലാസുകളിലെ ബോർഡ് പരിക്ഷാ ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും

ഹിന്ദു- മുസ്ലീം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു: കോൺഗ്രസിനെതിരെ രാജ്നാഥ് സിങ്

താനൂരിൽ നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്