സജി ചെറിയാൻ, ടിനി ടോം

 
Entertainment

സജി ചെറിയാൻ സർ എനിക്ക് "സ്വന്തം ഒരു സഹോദരനെപ്പോലെ, ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും": ടിനി ടോം

രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന വ്യക്തിയാണ് സജി ചെറിയാനെന്നും അദ്ദേഹത്തെ കണ്ടുപഠിക്കണമെന്നും നടൻ

Manju Soman

സാംസ്കാരിക മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടൻ ടിനി ടോം. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും എന്ന് പറഞ്ഞുകൊണ്ടാണ് ടിനി ടോമിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. സജി ചെറിയാൻ സ്വന്തം സഹോദരനെപ്പോലെയാണെന്നും വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും എന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ ചെയ്തുതന്ന സഹായങ്ങൾ എണ്ണി എണ്ണി പറയാനും ടിനി ടോം മറന്നില്ല. രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന വ്യക്തിയാണ് സജി ചെറിയാനെന്നും അദ്ദേഹത്തെ കണ്ടുപഠിക്കുകയും മാതൃകയാക്കുകയും വേണമെന്നും താരം കൂട്ടിച്ചേർത്തു.

ടിനി ടോമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം ഇത്‌ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും. .. മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം ഒരു സഹോദരനാണ് മാതൃകയാണ്. ..വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ഞാൻ ഉൾപ്പെടെയുള്ളവർ സ്ഥാപിച്ച maa (മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് )സർക്കാർ ,അക്കാഡമി അംഗീകാരം നൽകി. സംഗീത് നാടക അക്കാദമി അവാർഡും ഗുരു പൂജ അവാർഡും ഏർപാടക്കിയ മന്ത്രി. സർക്കാർ സിനിമ കോൺക്ലവുകളിൽ Amma യ്ക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ തന്ന മന്ത്രി.

ഈയടുത്തു Amma സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്‍റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തു തന്ന ഒരുപാട് ഉപകാരങ്ങൾ. .. ആര് അധികാരത്തിൽ വന്നാലും ആരൊക്കെ മന്ത്രിയായാലും എളിയവരാണെന്നു നോക്കാതെ രാഷ്ട്രീയം നോക്കാതെ സഹായിക്കുന്നു. ഇദ്ദേഹത്തെ മാതൃകയാക്കുക കണ്ടു പഠിക്കുക. ഈ സേവനത്തിന്‍റെ പേരാണ് പുണ്യം .

സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്, നൊമ്പരമായി ചിത്രം

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു