അൻസിബ ഹസൻ, ടിനി ടോം

 
Entertainment

"അൻസിബ സഹോദരിയെപ്പോലെ, ജിഹാദിയെന്ന് വിളിച്ചിട്ടില്ല"; പുറത്തു നിന്ന് പണി വന്നിട്ടുണ്ടെന്ന് ടിനി ടോം

പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു.

നീതു ചന്ദ്രൻ

ടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് നടൻ ടിനി ടോം. എന്തു കൊണ്ടാണ് ഇപ്പോൾ ഒരു ആരോപണം വരുന്നതെന്ന് അറിയില്ലെന്നും പുറത്തു നിന്നുള്ള ചില പണികൾ തനിക്ക് വന്നിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. അൻസിബ തനിക്ക് സഹോദരിയെപ്പോലെയാണ്. ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. അൻസിബ രാജി വച്ച് മാസങ്ങൾക്കു ശേഷമാണ് അക്കാര്യം അറിയുന്നതു പോലും. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോ എന്നറിയില്ല. ആരോപണങ്ങളിൽ വ്യക്ത വരുത്തേണ്ടതുണ്ട്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ടിനി ടോം പറഞ്ഞു.

അൻസിബയെ ജിഹാദി എന്നു വിളിച്ചതായി നീന കുറുപ്പ് പറഞ്ഞെന്നാണ് അറിയുന്നത്. നേരിട്ട് കേൾക്കാത്ത ഒരു കാര്യമാണ് അൻസിബ പറയുന്നത്.അൻസിബയെ ജിഹാദി എന്നു വിളിച്ചിട്ടില്ല. മുസ്ലീം മത വിശ്വാസികളായ ഒരുപാടു പേർ തന്‍റെ സുഹൃത്തുക്കളാണ്.

ഞാൻ ഉയർന്നു കയറിപ്പോകുമോയെന്ന് ചിലർ ഭയക്കുന്നുണ്ടാകും. കോമഡി ഷോയും സിനിമയുമെല്ലാം ചെയ്ത് കിട്ടുന്ന പണം കൊണ്ട് ഡീസലടിച്ചാണ് അമ്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നത്. വിവാദങ്ങൾ ഇഷ്ടമില്ലാത്തയാളാണ്. അമ്മയുടെ നേതൃ‌ത്വത്തിൽ നടക്കുന്ന മെഡിക്കൽ ക്യാംപിന്‍റെ ശോഭ കെടുത്തുന്നതാണ് ഈ വിവാദം എന്നും ടിനി ടോം പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ: കേരളത്തിന് പൂർണ പിന്തുണയുമായി കർണാടക

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

440 കോടി രൂപ നിക്ഷേപമുള്ള തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു

തുർക്കിക്ക് എഫ്-35 വിൽപ്പന; നെതന്യാഹു–ഹെഗ്സെത്ത് കൂടിക്കാഴ്ച റദ്ദാക്കി

നടി അൻസിബയുടെ പരാതിയിൽ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്