പശ്ചിമേഷ്യൻ സംഘർഷം; 'ടോക്സിക്' റിലീസ് മാറ്റി

 
Entertainment

പശ്ചിമേഷ്യൻ സംഘർഷം; 'ടോക്സിക്' റിലീസ് മാറ്റി

മാർച്ച് 19 നായിരുന്നു ആഗോള തലത്തിൽ ടോക്സിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്

Namitha Mohanan

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ടോകിസിക്കിന്‍റെ ആഗോള റിലീസ് തീയതി മാറ്റി. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസുമാണ് ഇക്കാര്യം അറിയിച്ചിരുന്നത്. മാർച്ച് 19 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂൺ 4 ലേക്കാണ് മാറ്റിയത്.

ചിത്രത്തിന്‍റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്‍റെ നിർദേശപ്രകാരമാണ് ഈ തീരുമാനം. ചിത്രത്തിന്‍റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന സംഘർഷങ്ങൾ സിനിമാ പ്രദർശനത്തെ മോശമായി ബാധിച്ചേക്കാമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.

ചിത്രത്തിലെ ആദ്യ സിംഗിൾ ആയ തബാഹി മാർച്ച് 2-ന് പുറത്തിറക്കാൻ സജ്ജമായിരുന്നെങ്കിലും, നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രെമോഷനടക്കം മാറിവച്ചതായി അറിയിക്കുന്നുണ്ട്. മാർച്ച് 8-ന് ബെംഗളൂരിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് അറിയിപ്പ്.

മുത്തങ്ങ കേസ്; വിചാരണ കോടതിയുടെ ശിക്ഷാവിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി, വിമർശനം

വനിതാ കർഷകർക്ക് ഡ്രോൺ പരിശീലനം; തമിഴ്നാട് സർക്കാരിന്‍റെ 'വെട്രി വാൻമകൾ' പദ്ധതി

ബ്ലിങ്കിറ്റിൽ പോർക്ക് വിൽപ്പന; കശ്മീരിൽ പ്രതിഷേധവുമായി മതസംഘടനകൾ

ഉത്തരാഖണ്ഡിൽ കനത്ത മഴ; നദികൾ അപകടനിരപ്പിൽ, സ്കൂളുകൾക്ക് അവധി, ദേശീയപാതകൾ അടച്ചു

നീറ്റ് പരീക്ഷാ പരിഷ്‌കാരം; കേന്ദ്രത്തിന്‍റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഹർജിക്കാരോട് സുപ്രീം കോടതി