തൃഷ, വിജയ്

 
Entertainment

"ആ നടി നീ തന്നെ, മറ്റുള്ളവരുടെ കുടുംബം തകര്‍ക്കാതെ പോയി കല്യാണം കഴിക്കൂ": തൃഷക്കെതിരേ രൂക്ഷമായ സൈബറാക്രമണം

തൃഷയെ മാത്രമായി കുറ്റം പറയാനാവില്ലെന്നും അത്തരമൊരു ബന്ധമുണ്ടെങ്കിൽ അതിൽ വിജയ് ആണ് യഥാർഥ കുറ്റക്കാരനെന്നും പ്രതിരോധിക്കുന്നവർ പറയുന്നു

Namitha Mohanan

വിജയ്‌യുമായുള്ള വിവാഹ മോചന വാർത്ത നടന്‍റെ വ്യക്തി ജീവിതത്തിനൊപ്പം രാഷ്ട്രീയ ജീവിതത്തിനും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. 25 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സംഗീത വിവാഹ മോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ്-സംഗീത ദമ്പതികള്‍ പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ നടി തൃഷയ്‌ക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടാവുന്നത്. വിജയ്ക്ക് തൃഷയുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ആരോപിച്ചാണ് നടിക്കെതിരേ സൈബര്‍ ആക്രമണം. തൃഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വളരെ മോശം ഭാഷയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്.

"ആ നടി നീ തന്നെയാണ്, വിജയ് അണ്ണന്‍റെ ജീവിതം നശിപ്പിച്ചതിന് നന്ദി, ഇനിയെങ്കിലും മറ്റുള്ളവരുടെ കുടുംബം തകര്‍ക്കാതെ പോയി കല്യാണം കഴിക്കൂ", "അപ്പോ പുരിയലെ ഇപ്പോ പുരിയത്", "അണ്ണനെ തീര്‍ത്തു, നീ കാരണം ഒരു കുടുംബം തകര്‍ന്നു', "കുടുംബം തകർത്തവൾ, "നിങ്ങൾ വളരെ വിജയകരമായി ഒരു കുടുംബം ഇല്ലാതാക്കി" എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

എന്നാൽ തൃഷയെ പ്രതിരോധിച്ചും നിരവധി പേരെത്തുന്നുണ്ട്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് തൃഷയെ കുറ്റക്കാരിയാക്കുന്നതെന്നും ആ നടി തൃഷ തന്നെയാണെങ്കിലും, അവര്‍ മാത്രമല്ല വിജയ്ക്കും ഈ ബന്ധത്തില്‍ പങ്കുണ്ട്. വിവാഹിതനായിരിക്കെ തൃഷയുമായി അടുക്കുകയും ആ ബന്ധം തുടരുകയും ചെയ്ത വിജയ്ക്കാണ് തന്റെ കുടുംബം തകര്‍ത്തതിന്‍റെ ഉത്തരവാദിത്തമെന്നും നടിയെ പ്രതിരോധിച്ചെത്തുന്നവര്‍ പറയുന്നു.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്