"അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു": ഗായകന്‍ ഉദിത് നാരായണിനെതിരേ ആദ്യ ഭാര്യ

 
Entertainment

"അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു": ഗായകന്‍ ഉദിത് നാരായണിനെതിരേ ആദ്യ ഭാര്യ

ഉദിത് നാരായണും രണ്ട് സഹോദരന്മാരും ഗായകന്റെ രണ്ടാം ഭാര്യ ദീപ നാരായണും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തി തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നാണ് പരാതിയില്‍ പറയുന്നത്

Manju Soman

ഗായകന്‍ ഉദിത് നാരായണിനെതിരേ ഗുരുതര ആരോപണവുമായി ആദ്യ ഭാര്യ രഞ്ജന നാരായണ്‍ ഝാ രംഗത്ത്. അനുവാദമില്ലാതെ തന്റെ ഗര്‍ഭപാത്രം ഉദിത് നാരായണും ബന്ധുക്കളും നീക്കം ചെയ്തു എന്നാണ് രഞ്ജനയുടെ ആരോപണം. ബിഹാറിലെ സുപോള്‍ ജില്ലയിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി പത്തിനാണ് അവര്‍ പരാതി നല്‍കിയത്.

ഉദിത് നാരായണും രണ്ട് സഹോദരന്മാരും ഗായകന്റെ രണ്ടാം ഭാര്യ ദീപ നാരായണും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തി തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് ശസ്ത്രക്രിയ നടത്തിയ വിവരം താന്‍ അറിഞ്ഞതെന്നും രഞ്ജന ആരോപിച്ചു.

രഞ്ജനയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെയാണ്.- 1984 ഡിസംബര്‍ 7നാണ് രഞ്ജനയും ഉദിത് നാരായണും വിവാഹിതരാവുന്നത്. തന്റെ കരിയര്‍ മെച്ചപ്പെടുത്തണം എന്ന് പറഞ്ഞ് 1985ല്‍ ഗായകന്‍ മുംബൈയിലേക്ക് താമസം മാറി. പിന്നീട് മാധ്യമങ്ങള്‍ വഴിയാണ് ഉദിത് രണ്ടാമത് വിവാഹിതനായ വിവരം അറിയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഉദിത് നാരായണ്‍ പെരുമാറിയതെന്നും രഞ്ജന പറയുന്നു.

1996ലാണ് രഞ്ജനയെ മെഡിക്കല്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെവെച്ച് തന്റെ അനുവാദമില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്തു എന്നാണ് രഞ്ജന പറഞ്ഞത്. ആ സമയത്തി ഉദിത് നാരായണും അദ്ദേഹത്തിന്റെ സഹോദരന്മാരായ സഞ്ജയ് കുമാര്‍ ഝാ, ലളിത് നാരായണ്‍ ഝാ, രണ്ടാം ഭാര്യ ദീപ എന്നിവരും അവിടെയുണ്ടായിരുന്നു. തന്റെ ആരോഗ്യം മോശമായിട്ടും ഉദിത് നാരായണോ അദ്ദേഹത്തിന്റെ കുടുംബമോ തന്നെ നോക്കുന്നില്ലെന്നും തനിക്ക് നീതി വേണമെന്നും രഞ്ജന പറയുന്നു.

കേരളം നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പം; മരണം വേദനയുണ്ടാക്കുന്നത്: പിണറായി വിജയൻ

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ